ന്യൂഡൽഹി: ഇപ്പോഴും 50 രൂപയ്ക്കാണ് മുടിവെട്ടുന്നതെന്നും അതാണ് ഇഷ്ടമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തന്റെ കൈവശമുള്ള വിലകൂടിയ സമ്മാനങ്ങൾ സുഹൃത്തുക്കൾ തരുന്നതാണ്. ലാളിത്യത്തിലധിഷ്ഠിതമായ ജീവിതശൈലിയാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡി.കെ.
ഡൽഹിയിൽവെച്ച് ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയായിരുന്നു മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി. സംസാരം മുടിവെട്ടിലേക്ക് നീണ്ടതോടെ, ഡൽഹിയിലെ കോളനിയിലെ തന്റെ പ്രിയപ്പെട്ട ബാർബറെക്കുറിച്ച് ഡി.കെ. പരാമർശിച്ചു. അദ്ദേഹത്തിന്റെ അടുത്തുപോയി മുടിവെട്ടാനാണ് ഡി.കെ. ആഗ്രഹിച്ചിരുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർ അത് തടയുകയും ബാർബറെ വീട്ടിലേക്ക് വിളിക്കാമെന്ന് നിർദേശിക്കുകയും ചെയ്തു. അതിന് തയ്യാറാകാതിരുന്ന ഡി.കെ., ബാർബറുടെയടുത്ത് നേരിട്ടെത്തുകയായിരുന്നു.
ലൂയിസ് വ്യൂട്ടൺ സ്‌കാർഫ് പോലുള്ള ബ്രാൻഡുകൾ സുഹൃത്തുക്കൾ തരുന്ന സമ്മാനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ലളിതമായി ജീവിക്കുകയെന്നത് അടിസ്ഥാനപരമായ മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 50 രൂപയുടെ മുടിവെട്ടും റോളെക്സ് വാച്ചും ലൂയിസ് വ്യൂട്ടൺ സ്‌കാർഫും കാർട്ടിയർ വാച്ചുമെല്ലാം ശിവകുമാറിന്റെ ലളിത ജീവിതത്തിന്റെ ഭാഗമാണോ എന്ന് ബി.ജെ.പി. എക്‌സിൽ വിമർശിച്ചു. ശിവകുമാറിന്റെ പ്രസ്താവന കാപട്യത്തിന്റെ പരകോടിയാണെന്നും ബി.ജെ.പി. ആക്ഷേപമുയർത്തി.
2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 1,413.78 കോടി രൂപയുടെ സ്വത്തുവകകളാണ് ശിവകുമാറിനും കുടുംബത്തിനുമുള്ളത്. ഇതിൽ 273.42 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 1,140.38 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു.
Content Highlights: Karnataka CM DK Shivakumar claimed he still prefers a simple Rs 50 haircut in Delhi., Shivakumar declared assets worth around Rs 1,400 crore in the 2023 election affidavit., BJP criticized the CM for hypocrisy, pointing to luxury items like Rolex and Louis Vuitton
Published: 27 Aug 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented