ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റപ്പുലിക്കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടു. 19 മാസം പ്രായമുള്ള ‘നിർവ’ എന്ന ആൺ ചീറ്റയാണ് ചത്തത്. റേഡിയോ കോളർ ഘടിപ്പിച്ച് വനംവകുപ്പ് ടീം പ്രത്യേകമായി നിരീക്ഷിച്ചുവന്ന ചീറ്റക്കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിക്കുന്ന ‘പ്രൊജക്ട് ചീറ്റ’ പദ്ധതി ആരംഭിച്ചതിന് ശേഷം വെടിയേറ്റ് ചീറ്റ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മോറേന ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പഹാഡ്ഗഡ് റേഞ്ചിൽ ചീറ്റക്കുട്ടിയെ പരിക്കേറ്റ നിലയിൽ വന്യജീവി നിരീക്ഷണ സംഘം കണ്ടെത്തിയത്. പിന്നീടാണ് വെടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ ചീറ്റയുടെ ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ഒരുഭാഗം പുറത്തെടുത്തിരുന്നു. കൂടുതൽ ചികിത്സയ്ക്കായി ജബൽപൂരിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വന്യജീവികളെ സംബന്ധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമായ സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ വേട്ടയാടൽ, മനുഷ്യ-മൃഗ സംഘർഷം എന്നീ സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പ്രാദേശികമായി നിർമിച്ച തോക്കുകളുടെ ലഭ്യതയും വേട്ടയാടൽ സംഘങ്ങളുടെ സാന്നിധ്യവും മേഖലയിൽ മുൻപ് വലിയ വെല്ലുവിളിയുയർത്തിയിരുന്നു.
Content Highlights: A 19-month-old male cheetah cub died from gunshot wounds in Madhya Pradesh., This is the first recorded instance of a reintroduced cheetah being shot dead in India., The cub was found injured in Morena district and later died during treatment in Jabalpur., State Tiger Strike Force (STSF) has launched a formal investigation into the shooting.
Published: 27 Oct 2026, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented