ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗം ഡിസംബർ 19, 20 തീയതികളിൽ ഡൽഹിയിൽ ചേർന്നേക്കും. നിതിൻ നബീൻ പാർട്ടി അധ്യക്ഷനായശേഷം പുതിയ നിർവാഹക സമിതി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഉടനുണ്ടായേക്കും.

To advertise here,

അതേസമയം, കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. നവംബർ 23-ന് പുനഃസംഘടന ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടെങ്കിലും നീളുമെന്നും സൂചനകളുണ്ട്. ചില മന്ത്രിമാർ രാജിവെച്ച ഒഴിവുകൾ നികത്താനും തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകാനും പുനഃസംഘടന അനിവാര്യമാണ്.

വലിയ തോതിലുള്ള പുനഃസംഘടനയാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത് എന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. എന്നാൽ, മുതിർന്ന മന്ത്രിമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകാത്തതും പാർലമെന്റ് സമ്മേളനത്തീയതിയിൽ അന്തിമ തീരുമാനമാകാത്തതും പുനഃസംഘന നീളാൻ സാധ്യത വർധിപ്പിക്കുന്നു.