ചെന്നൈ : പ്രമേഹ രോഗ നിയന്ത്രണത്തിനായി പച്ചമരുന്നുകൾ ചേർത്തു വികസിപ്പിച്ച ഔഷധക്കൂട്ട് ഉപയോഗിച്ച് മരുന്ന്‌ വിപണിയിലെത്തിക്കുന്നതിന് എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും ഡോ. ശ്രീവർമാസ് ​െവൽനസ് പ്രൈവറ്റ് ലിമിറ്റഡും കരാറിൽ ഒപ്പുവെച്ചു. 1.25 കോടി രൂപയ്ക്കാണ് ആജീവനാന്ത ലൈസൻസ് കൈമാറുന്നത്.

To advertise here,

എസ്.ആർ.എം ചാൻസലർ ഡോ. ടി.ആർ. പാരിവേന്ദറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സി. മുത്തമിഴ്‌സെൽവൻ, രജിസ്ട്രാർ ഡോ. എസ്. പൊന്നുസാമി, ശ്രീവർമാസ് വെൽനസ് സ്ഥാപകൻ ഡോ. ശ്രീവർമ, ഡയരക്ടർ ഡോ. ഹെനോക് മെർക്യൂ എന്നിവർ പങ്കെടുത്തു.

എസ്.ആർ.എം. ഇന്റർ ഡിസിപ്ലിനറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡീൻ ഡോ. സതീഷ് കുമാറും ഗവേഷകസംഘവും ചേർന്നാണ് പച്ചമരുന്നുകൾ ചേർത്ത് ഔഷധക്കൂട്ട് വികസിപ്പിച്ചത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വൃക്കയുടെയും ഹൃദയത്തിന്റെ സുരക്ഷയ്ക്കും ഇത് സഹായിക്കുമെന്ന് ഡോ. സതീഷ്‌കുമാർ പറഞ്ഞു. എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഇതിനകം 1,171 പേറ്റന്റ് അപേക്ഷകൾ നൽകിയിട്ടുണ്ട്. ഇതിൽ 638 എണ്ണം അനുവദിച്ചുകഴിഞ്ഞു.