കാസർകോട് : ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിയമക്കുരുക്കുകൾ അഴിക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണം. നിയമം ഇല്ലെന്ന് പറഞ്ഞൊഴിയുന്നതിന് പകരം ജനോപകാരപ്രദമായ നിയമം ഉണ്ടാക്കാൻ ശ്രമിക്കലാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ട ഏറ്റവും പ്രധാന ഉത്തരവാദിത്വം. കാട് പിടിച്ചുകിടന്ന സ്ഥലം ജില്ലാ പഞ്ചായത്ത് വരുമാനമുണ്ടാക്കുന്നതും ക്രിയാത്മകവുമാക്കി മാറ്റിയെന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലയിലെ 13 സ്കൂളുകൾക്കുള്ള പ്രൊജക്ടറുകളുടെ വിതരണോദ്ഘാടനം കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വൈസ് പ്രസിഡന്റ് കെ.കെ സോയ, സെക്രട്ടറി എസ്. ബിജു, അബ്ദുള്ള കുഞ്ഞി ചെർക്കള, വസന്തൻ അജക്കോട്, ഇർഫാന ഇക്ബാൽ, കൃഷ്ണൻ ഒക്ലാവ്, എം. മനു, റീന തോമസ്, എം. രാജീവ് തുടങ്ങിയവർ സംസാരിച്ചു.
ഒരേസമയം രണ്ട് കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാനാകും. മറ്റു ചാർജിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഈടാക്കുക. ഇന്ധനച്ചെലവ് കുറക്കുക, പെട്രോൾ-ഡീസൽ വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക, നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ നയിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Published: 21 Nov 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented