ജാംനഗർ: ജനിച്ചത് മുതൽ ജീവനുവേണ്ടി പോരാടുന്ന ഏഴ് ആഴ്ച പ്രായമുള്ള 'രാജ' എന്ന ഏഷ്യൻ ആനക്കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി അസമിലെ പൊഹുമരയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്തു. തുടയെല്ലിന് പൊട്ടലേറ്റ രാജയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായിട്ടാണ് വൻതാരയിലെത്തിക്കുന്നത്.

To advertise here,

ഒക്ടോബർ രണ്ടിന്‌ അസമിലെ ഗോഗാമുഖിലാണ് രാജ ജനിച്ചത്. പ്രസവശേഷം അമ്മയാനയുടെ ചവിട്ടേറ്റാണ് രാജയുടെ തുടയെല്ല് പൊട്ടിയത്. ഇതുമൂലം എഴുന്നേറ്റ് നിൽക്കാനോ പാലുകുടിക്കാനോ രാജയ്ക്ക് കഴിഞ്ഞിരുന്നില്ല. പാൽ ലഭിക്കാത്തതും ചലനശേഷി ഇല്ലാത്തതും കാരണം രാജയ്ക്ക് തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പ്രത്യേക വിമാനത്തിലാണ് രാജയെ ജാംനഗറിലേക്ക് എത്തിച്ചത്. റോഡ് മാർഗ്ഗം 2,500 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നത് ആനക്കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാലാണ് എയർലിഫ്റ്റ് തിരഞ്ഞെടുത്തത്. മൃദുവായ മെത്തകൾ വിരിച്ച പ്രത്യേക കൂട്ടിലായിരുന്നു യാത്ര. യാത്രയിലുടനീളം വൻതാരയിലെ വെറ്ററിനറി ഡോക്ടർമാരും പരിചാരകരും രാജയുടെ ആരോഗ്യനില നിരീക്ഷിച്ചിരുന്നു.