അഗര്‍ത്തല: ഹരിയാണയിലെ ജാട്ട് സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ട്വിറ്ററിലൂടെ ആയിരുന്നു ബിപ്ലബ് ദേബിന്റെ ഖേദപ്രകടനം.

To advertise here,

Read More: തടിയുണ്ട്, പക്ഷേ ബുദ്ധിയില്ല: ജാട്ടുകളെ അധിക്ഷേപിച്ച് ബിപ്ലബ് കുമാര്‍ ദേബ്

ഹരിയാണയിലെ ജാട്ടുകള്‍ക്കും പഞ്ചാബികള്‍ക്കും ശരീരശക്തി കൂടുതലാണെങ്കിലും ബുദ്ധിയില്ല എന്നായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. ഞായറാഴ്ച അഗര്‍ത്തല പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ആയിരുന്നു ബിപ്ലബിന്റെ വിവാദ പരാമര്‍ശം.

പഞ്ചാബി, ജാട്ട് സമുദായങ്ങളെ കുറിച്ച് ചിലര്‍ക്കുള്ള കാഴ്ചപ്പാട് താന്‍ പങ്കുവെക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇരു സമുദായങ്ങളെ കുറിച്ചും ഏറെ അഭിമാനമാണുള്ളത്. അവര്‍ക്കൊപ്പം കുറച്ചുകാലം ജീവിച്ചിട്ടുണ്ട്- ബിപ്ലബ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഇരു സമുദായങ്ങളില്‍നിന്നും നിരവധി സുഹൃത്തുക്കളുണ്ട്. എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് അപേക്ഷിക്കുകയാണ്. സ്വാതന്ത്ര്യസമരത്തില്‍ ഇരു സമുദായങ്ങളും നല്‍കിയ സംഭാവനകളെ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയുടെ പുരോഗതിയില്‍ ഇരു സമുദായങ്ങളും വഹിച്ച പങ്കിനെ കുറിച്ച് ചോദ്യം ഉന്നയിക്കുക എന്നത് തനിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

content highlights: biplab deb apologises over controversial remark