അഗര്‍ത്തല: ഹരിയാണയിലെ ജാട്ട് സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ബിപ്ലബിന്റെ പരാമര്‍ശം.

To advertise here,

ഹരിയാണയില്‍ നിരവധി ജാട്ടുകളുണ്ട്. ഹരിയാണയിലെ ജാട്ടുകള്‍ക്ക് ബുദ്ധിയില്ല, പക്ഷെ ശരീര പുഷ്ടിയുള്ളവരാണ്. ബുദ്ധിയുടെ കാര്യത്തില്‍ അവര്‍ക്ക് ബംഗാളികളുമായി കിടപിടിക്കാനാകില്ല. ബുദ്ധിയുള്ളവര്‍ എന്നാണ് ബംഗാളികള്‍ ഇന്ത്യയില്‍ എല്ലായിടത്തും അറിയപ്പെടുന്നത്- എന്നായിരുന്നു ബിപ്ലബിന്റെ വാക്കുകള്‍.

ബിപ്ലബിന്റെ വാക്കുകള്‍ ബി.ജെ.പിയുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്  സുര്‍ജെവാല വിമര്‍ശിച്ചു.

ലജ്ജാവഹവും ദൗര്‍ഭാഗ്യകരവും. ത്രിപുരയിലെ ബി.ജെ.പി. മുഖ്യമന്ത്രി ബിപ്ലവ് ദേവ് പഞ്ചാബിലെ സിഖ് സഹോദരങ്ങളെയും ഹരിയാണയിലെ ജാട്ട് സമുദായത്തെയും ബുദ്ധിയില്ലാത്തവര്‍ എന്ന് വിളിച്ച് അപമാനിച്ചു. ഇതാണ് ബി.ജെ.പിയുടെ മാനസികാവസ്ഥ. എന്തുകൊണ്ടാണ് ഖട്ടര്‍ജി(മനോഹര്‍ ലാല്‍ ഖട്ടര്‍-ഹരിയാണ മുഖ്യമന്ത്രി)യും ദുഷ്യന്ത് ചൗട്ടാല(ഹരിയാണ ഉപമുഖ്യമന്ത്രി)യും നിശ്ശബ്ദരായിരിക്കുന്നത്- സുര്‍ജെവാല ആരാഞ്ഞു. മോദിജിയും(പ്രധാനമന്ത്രി നരേന്ദ്ര മോദി)യും നഡ്ഡാജി(ബി.ജെ.പി. ദേശീയ അധ്യക്ഷന്‍) എവിടെന്നും മാപ്പു പറഞ്ഞതിനു ശേഷം നടപടി സ്വീകരിക്കൂ എന്നും സുര്‍ജെവാല ആവശ്യപ്പെട്ടു.

content hghlights: jats lacks brains, cant match bengalis says biplab deb