മിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ വിജയ്‌യെ അഭിനന്ദിച്ച് നടൻ വിജയ് ദേവരകൊണ്ട. തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തേയും പുതിയ മുഖത്തേയും കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

To advertise here,

'പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യാനും തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും കാണിച്ച ഈ തീരുമാനത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'-വിജയ് ദേവരകൊണ്ട കുറിച്ചു.

ദേവരകൊണ്ടയെ കൂടാതെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്‌യ്ക്ക് ആശംസ നേർന്നത്. കാജൽ അഗർവാൾ, അജു വർഗീസ്, നാനി, വിക്രം, വരലക്ഷ്മി, ഹേമാമാലിനി, റോണി ഡേവിഡ് തുടങ്ങിയവരെല്ലാം ആശംസയുമായെത്തി.