മിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുക്കുമൊപ്പം നായികയായി അഭിനയിച്ച നടിയാണ് തൃഷ. മൂന്ന് സൂപ്പർതാരങ്ങളുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ നായികയായ ഒരേയൊരു നടിയാണ് തൃഷ എന്ന ഒരു ആരാധികയുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ. വിജയ്, അജിത്, സൂര്യ എന്നിവരുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആരാധികയുടെ പോസ്റ്റ് തൃഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു.

To advertise here,

വിജയ് നായകനായ ലിയോ, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, സൂര്യ പ്രധാനവേഷത്തിലെത്തിയ കറുപ്പ് എന്നീ ചിത്രങ്ങളെ മുൻനിർത്തിയാണ് തൃഷയെക്കുറിച്ച് ആരാധിക പോസ്റ്റിട്ടത്. ഈ ചിത്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുഘടകം നായികയായ തൃഷയാണെന്നാണ് ആരാധികയുടെ പക്ഷം. ഈ പോസ്റ്റ് ഒരു ഹാർട്ട് ഇമോജിയോടെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി തൃഷ പങ്കുവെയ്ക്കുകയും ചെയ്തു.

2023-ൽ വിജയ്‌ക്കൊപ്പം തൃഷ അഭിനയിച്ച 'ലിയോ' 600 കോടിയിലധികം രൂപ ആഗോളതലത്തിൽ നേടുകയും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം അജിത് കുമാറിനൊപ്പമുള്ള 'ഗുഡ് ബാഡ് അഗ്ലി' 248 കോടി രൂപയിലധികം നേടി അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയചിത്രമായി. ഇപ്പോൾ സൂര്യ നായകനായ 'കറുപ്പ്' 200 കോടി ആഗോള കളക്ഷനും പിന്നിട്ട് പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിലും തൃഷതന്നെയാണ് നായിക.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കറുപ്പ് എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും തൃഷ പങ്കുവെച്ചിരുന്നു. ‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നാണ് കറുപ്പിന്റെ അണിയറ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ തൃഷ നൽകിയ കുറിപ്പ്. ഇതിൽ സൂചിപ്പിക്കുന്ന ആദ്യത്തെ വിജയം വിജയ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയായതുമാണെന്നാണ് ആരാധകരുടെ അവകാശവാദം.