
നടിയും ഭാര്യയുമായ സ്വാസിക വിജയ്‌യെ അഭിനന്ദിച്ച് ഭർത്താവും നടനുമായ പ്രേം ജേക്കബ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് പ്രേം ജേക്കബ് 'നൂറു സ്വാമി' എന്ന തമിഴ് ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തെ അഭിനന്ദിച്ചത്. സ്വാസികയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ചിത്രവും സിനിമയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളും ഇതിനൊപ്പം പ്രേം ജേക്കബ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ശശി സർ നിനക്ക് ഈ ചിത്രത്തിന്റെ കഥ ആദ്യമായി പറഞ്ഞുതന്നപ്പോൾ എത്രമാത്രം ആവേശത്തേടെയൊണ് നീയെന്ന വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. സെൽവി എന്ന കഥാപാത്രത്തെ അത്രയും മികവുറ്റതാക്കാൻ നീ ആഗ്രഹിച്ചിരുന്നു. ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കാനുള്ള നിന്റെ കഠിനധ്വാനം ഞാൻ കണ്ടതാണ്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചും നിന്റെ ശീലങ്ങളിൽപോലും മാറ്റവും വരുത്തിയും നീ അതിനായി പ്രയത്‌നിച്ചു. ഞാൻ അരികിലുള്ളപ്പോൾപോലും നീ വളരെ അനായാസമായി സാരിയുടുത്ത് സെൽവി എന്ന സ്ത്രീയായി മാറിപ്പോയ നിമിഷങ്ങൾ എന്റെ മനസിൽ ഇപ്പോഴുമുണ്ട്. ചെയ്‌തെതൊന്നും മതിയാകാത്തതുപോലെ നീ വീണ്ടും മികച്ചതാക്കാൻ പ്രയത്്‌നിച്ചുകൊണ്ടേയിരിക്കുന്നു.
കള്ളക്കുറിച്ചയിൽ നിന്ന് ആ അർധരാത്രി നീ എന്നെ വിളിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് നിന്റെ പ്രകടനത്തിൽ നീ തൃപ്തയായിരുന്നില്ല. ആ കഥാപാത്രത്തിന്റെ ഏറ്റവും പൂർണമായ രൂപമായി മാറണമെന്ന് നീ പറഞ്ഞുകൊണ്ടേയിരുന്നു. നിന്റെ കലയോടുള്ള അടങ്ങാത്ത ആഗ്രഹവും സമർപ്പണവുമാണ് എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. എന്റെ പ്രിയപ്പെട്ടവളേ...നീ കാഴ്ച്ചവെച്ച മനോഹരമായ പ്രകടനങ്ങളിലൊന്നാണിത്. നീ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്തു. സ്‌ക്രീനിൽ നിന്നെ നോക്കിനിൽക്കുക എന്നത് സുന്ദരമായ കാര്യമായിരുന്നു. നിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായമായി ഈ വേഷം എന്നും അടയാളപ്പെടുത്തും.
ഇത് നിന്റെ കരയറിയിന്റെ പൂർണതയല്ല എന്ന് എനിക്കുറപ്പുണ്ട്. ഇതിനേക്കാൾ വെല്ലുവിളി നിറഞ്ഞ മറ്റൊരു കഥാപാത്രം നിന്നെ തേടിയെത്തും. അതും നീ മികച്ചതാക്കുമെന്ന് എനിക്കറിയാം. സന്തോഷംകൊണ്ട് ഈറനണിഞ്ഞ കണ്ണുകളോടെയാണ് ഞാൻ ഇതെഴുന്നത്. നിന്നെ ഓർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു.'- പ്രേം ജേക്കബ് കുറിച്ചു.
ഇതിന് മനോഹരമായ മറുപടി ത്‌ന്നെ സ്വാസിക നൽകി. 'എന്നെ എപ്പോഴും പിന്തുണയ്ക്കുകയും മനസിലാക്കുകയും ചെയ്തതിന് നന്ദി. നീ എന്റെ ജീവിതത്തിലേക്ക് വന്ന നാൾ മുതൽ ചുറ്റിലുമുള്ള എല്ലാത്തിനും ഭംഗി തോന്നുന്നുണ്ട്. നിന്നെ എന്റെ പങ്കാളിയായി ലഭിച്ചതിൽ ഞാൻ അത്രമേൽ ഭാഗ്യവതിയാണ്. നീ എന്റെ കാവൽമാലാഖയെപ്പോലൊണ്. ഒരുപാട് സ്‌നേഹം...നന്ദി'-സ്വാസിക കമന്റ് ചെയ്തു.
വിജയ് ആന്റണി-ശശി കൂട്ടുകെട്ടിലിറങ്ങിയ നൂറു സ്വാമി എന്ന ചിത്രത്തിൽ സെൽവി എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ഇതിന് തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യതയും ലഭിച്ചു. നേരത്തെ സ്വാസിക അഭിനയിച്ച കറുപ്പ് എന്ന ചിത്രവും തമിഴ്‌നാട്ടിൽ വൻ വിജയം നേടിയിരുന്നു.
Content Highlights: Prem Jacob commends Swasika's dedication to her role as Selvi in Nooru Swami., The note highlights Swasika's hard work and transformation for the character., Swasika acknowledges Prem Jacob's support in her professional journey., The film Nooru Swami marks another successful Tamil project for Swasika.
Published: 20 Jun 2026, 02:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented