സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തമിഴ്നാട്ടിൽനിന്നുമാത്രം കറുപ്പിന് കിട്ടിയ ഷെയർ ഞെട്ടിക്കുന്നതാണെന്ന് രവി പറഞ്ഞു.

സൂര്യ നായകനാകുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രചാരണപരിപാടികളിലൊന്നിൽ സൂര്യയെക്കുറിച്ച് തെലുങ്ക് ചലച്ചിത്ര നിർമാതാവ് രവി പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ വിജയ് സൃഷ്ടിച്ച ശൂന്യത നികത്താൻ സൂര്യക്ക് മാത്രമേ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രമുഖ തെലുങ്ക് നിർമാണക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ സാരഥികളിൽ ഒരാളാണ് രവി.
വിശ്വനാഥ് ആൻഡ് സൺസിന്റെ ഹൈദരാബാദിലെ പ്രചാരണപരിപാടിക്കിടെയാണ് സൂര്യയെ നിർമാതാവ് രവി പ്രശംസകൊണ്ട് മൂടിയത്. സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തമിഴ്നാട്ടിൽനിന്നുമാത്രം കറുപ്പിന് കിട്ടിയ ഷെയർ ഞെട്ടിക്കുന്നതാണെന്ന് രവി പറഞ്ഞു.
"തമിഴ്നാട് ബോക്സോഫീസിൽനിന്നുമാത്രം കറുപ്പ് നേടിയ ഷെയർ 83 കോടി രൂപയാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. കറുപ്പ് ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്." രവിയുടെ വാക്കുകൾ.
ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്ക് അറ്റ്ലൂരി സംവിധാനംചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായാണ് 'വിശ്വനാഥ് ആൻഡ് സൺസ്' എത്തുന്നത്. മലയാളി താരം മമിത ബൈജുവാണ് നായിക. സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: Speaking at the Hyderabad promotional event for Vishwanath & Sons, Telugu producer Ravi of Mythri Movie Makers praised Suriya's massive box office success with Karuppu and stated that Suriya is the most eligible star to fill the void left in Tamil cinema after Vijay's exit for politics.
Published: 13 Aug 2026, 10:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented