ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പടയപ്പ' 25 വര്‍ഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലെത്തുന്നു. രജനിയുടെ പിറന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 12-നാണ് റീറിലീസ്.
ഇതിനുമുന്നോടിയായി 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സൗന്ദര്യ രജനീകാന്ത് പുറത്തുവിട്ടു. 'റിട്ടേണ്‍ ഓഫ് പടയപ്പ' എന്ന ഹാഷ് ടാഗോടെ 'എന്‍ വഴി തനി വഴി' എന്ന രജനിയുടെ സംഭാഷണശകലംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ.
കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 'പടയപ്പ' 1999-ലാണ് റിലീസായത്. ശിവാജി ഗണേശന്‍, സൗന്ദര്യ, രമ്യാ കൃഷ്ണന്‍, ലക്ഷ്മി, സിതാര, രാധാരവി, നാസര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചു. എ.ആര്‍. റഹ്‌മാന്റേതാണ് സംഗീതം. രജനീകാന്തിന്റെ ആരാധകരും അനുയായികളും അദ്ദേഹത്തിന്റെ 50 വര്‍ഷത്തെ സിനിമാ ജൈത്രയാത്ര ആഘോഷിക്കുന്നവേളയിലാണ് പടയപ്പ വീണ്ടും എത്തുന്നത്.
Content Highlights: Superstar Rajinikanth`s iconic film `Padaiyappa` returns to cinemas after 25 years for his birthday.
Published: 08 Dec 2025, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented