
സൂര്യ ചിത്രം 'സീനി'നെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും സംവിധായകൻ അറ്റ്‌ലിയും. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയെയും മലയാളി യുവതാരം നസ്ലിനെയും ഇരുവരും പ്രശംസിച്ചു. സംവിധായകൻ ജിത്തു മാധവനെയും ഇരുവരും ഏറെ പ്രശംസിച്ചു.
'സീൻ കണ്ടു, ഏറെ ഇഷ്ടപ്പെട്ടു. കൂളും സ്മാർട്ടും ഒപ്പം ഒരുപാട് രസകരവുമായ ചിത്രം. ഇൻബരാജ് എന്ന കഥാപാത്രമായി സൂര്യ തകർത്തു. നസ്രിയയും നസ്ലിനും മികച്ച പ്രകടനം പുറത്തെടുത്തു. ജിത്തു മാധവന്റേത് മികച്ച രചനയും മികവുറ്റ മേക്കിങ്ങുമാണ്. എല്ലാ വിഭാഗവും മികച്ചുനിൽക്കുന്നു. നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണിത്', മഹേഷ് ബാബു കുറിച്ചു. മഹേഷ് ബാബുവിന് നന്ദി അറിയിച്ചുകൊണ്ട് സൂര്യയും മറുപടി നൽകി.
നസ്ലിൻ ഭാവിയുടെ സൂപ്പർസ്റ്റാറാണെന്നായിരുന്നു സംവിധായകൻ അറ്റ്‌ലി കുറിച്ചത്. 'ഏറെക്കാലത്തിനുശേഷം പുതുമയുള്ളതും പിടിച്ചിരുത്തുന്നതുമായ ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ. മുമ്പും ഞാൻ ജിത്തു സാറിന്റെ സിനിമകളുടെ ആരാധകനായിരുന്നു, എന്നാൽ ഇത് ഏറെ പ്രത്യേകതയുള്ളതാണ്. സൂര്യ സാറിന്റേത് എന്തൊരു പ്രകടനമാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും കാണാൻ കഴിയുന്ന കംപ്ലീറ്റ് പൈസ വസൂൽ ചിത്രം', അറ്റ്‌ലി അഭിപ്രായപ്പെട്ടു.
'നസ്ലിൻ, എന്റെ ദൈവമേ... എന്തൊരു പെർഫോമറാണ്. ഒടുക്കത്തെ കരിസ്മയും സ്‌ക്രീൻ പ്രസൻസും. അനിയാ, നീ ഭാവിയിലെ സൂപ്പർസ്റ്റാറാണ്. നിങ്ങൾ നാളെ ഉറപ്പായും ഇൻഡസ്ട്രി ഭരിക്കും. പിന്നെ, എന്റെ പ്രിയ സുഹൃത്ത് നസ്രിയ. തമിഴിലേക്ക് എന്തൊരു തിരിച്ചുവരവാണ്. അനായാസമായ ഹ്യൂമർ, ഭംഗി, ചെറിയ അനക്കങ്ങൾപോലും മികച്ചതായിരുന്നു. ഇനിയും കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു', സംവിധായകൻ കൂട്ടിച്ചേർത്തു.
'ആനന്ദ് രാജ് മികച്ചതായിരുന്നു. സുഷിന്റെ അതിഗംഭീര സംഗീതം. അഭിനേതാക്കളും അണിയറ പ്രവർത്തകരും മികച്ചുനിന്നു. നിർമാതാക്കൾക്കും ഴഗരം സ്റ്റുഡിയോസിലെ മുഴുവൻ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. സൂര്യ സാറിനും ജ്യോതിക മാമിനും പ്രത്യേകം അഭിനന്ദനങ്ങളും സ്‌നേഹവും. എന്തൊരു ഫൺ റൈഡ് ആയിരുന്നു. മുഴുവൻ ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ', അറ്റ്‌ലി കുറിച്ചു.
Content Highlights: Telugu superstar Mahesh Babu and acclaimed director Atlee lauded Suriya's latest film 'Scene'. Mahesh Babu praised Suriya's performance as Inbaraj along with the work of Naslen and Nazriya Nazim. Director Atlee called Malayalam actor Naslen a "future superstar" with remarkable screen presence. Atlee also celebrated Nazriya's smooth comic timing and her return to Tamil cinema. Directed by Jithu Madhavan, the commercial entertainer features music composed by Sushin Shyam.
Published: 11 Nov 2026, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented