രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി തമിഴ് താരം സൂര്യ. ചെന്നൈയിൽ നടന്ന തന്റെ പുതിയ ചിത്രമായ 'സീനു'മായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സൂര്യ പ്രതികരിച്ചത്. രാഷ്ട്രീയത്തിലേക്കില്ലെന്നതിന്റെ അർഥം താൻ അതിനെ വെറുക്കുന്നുവെന്നല്ല. രാഷ്ട്രീയം താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
'വഴിയറിയില്ലെങ്കിൽ പോലും ഞാൻ തീർച്ചയായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല,' എന്ന് നടൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന് മുൻപ് ചെറുപ്പക്കാർ അതിനെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയിരിക്കണം. നേതാക്കൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണം. മൂന്നാമതൊരാൾ വന്ന് മാത്രം അഴിമതി അവസാനിപ്പിക്കാൻ കഴിയില്ലെന്നും സൂര്യ അഭിപ്രായപ്പെട്ടു.
നടൻ വിജയ് 'തമിഴക വെട്രി കഴകം' എന്ന പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് സൂര്യയുടെ പ്രതികരണം. നടൻ ധനുഷും സമാനമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
Content Highlights: Actor Suriya clarified that he has no intention of entering politics in the future. He stated that staying out of politics does not mean he hates it, as he closely observes political developments. Suriya emphasized that youth should fully understand politics before entering it and stressed the importance of education. He added that a third person alone cannot end corruption. Suriya's statement comes amidst discussions following actor Vijay's entry into politics with his party Tamilaga Vettri Kazhagam.
Published: 10 Nov 2026, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented