മുൻ പങ്കാളിയുമായുള്ള പ്രണയത്തകർച്ചയെത്തുടർന്ന് താൻ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത്. തന്റെ 20-കളുടെ അവസാനം വലിയ മാനസികസംഘർഷങ്ങളിലൂടേയാണ്  കടന്നുപോയതെന്ന് അവർ വെളിപ്പെടുത്തി. താൻ ദുർമന്ത്രവാദിനിയാണെന്നുവരെ ആളുകൾ പറഞ്ഞുപരത്തിയെന്നും നടി പറഞ്ഞു. തന്നെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളായിരുന്നു അവയെന്നും കങ്കണ കൂട്ടിച്ചേർത്തു.

To advertise here,

'മുൻ കാമുകൻ എനിക്കെതിരേ കേസുകൊടുത്തു. അതിനുപുറമേ ചിലർ ഞാനൊരു ദുർമന്ത്രവാദിനിയാണെന്നും രക്തംകുടിക്കുന്നവളാണെന്നും ആഭിചാരം നടത്തുന്നവളാണെന്നും പറഞ്ഞുപരത്തി'- കങ്കണ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതെല്ലാം തനിക്ക് നേരിടേണ്ടിവന്നത് 26- 27 വയസിനിടെയായിരുന്നുവെന്നും അവർ പറഞ്ഞു.

നടൻ ശേഖർ സുമന്റെ മകനും ചലച്ചിത്രതാരവുമായ അധ്യയൻ സുമനുമായി കങ്കണ ഏറെക്കാലം പ്രണയത്തിലായിരുന്നു. 'റാസ് 2' ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.

നടിയുമായുള്ള പ്രണബന്ധം തകർന്ന ശേഷം ഗുരുതര വെളിപ്പെടുത്തലുകളുമായി അധ്യയൻ രംഗത്തെത്തിയിരുന്നു. ഇരുട്ടുമൂടിയ മുറിയിൽ അർധരാത്രി തന്നെ കങ്കണ പൂജയ്ക്കായികൊണ്ടുപോയിരുന്നുവെന്ന് അധ്യയൻ ആരോപിച്ചിരുന്നു. പിന്നീട് ശ്മാനത്തിലേക്കും സമാനമായി തന്നെ വിളിച്ചുകൊണ്ടുപോയിരുന്നുവെന്ന് അധ്യയൻ ആരോപിച്ചിട്ടുണ്ട്.