
അഹങ്കാരിയാണോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ നസ്ലിൻ. 'സീൻ' സിനിമയുടെ വിജയത്തിന് പിന്നാലെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടൻ. ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ താരം, താൻ അഹങ്കാരിയാണോ എന്ന് മറുചോദ്യം ഉന്നയിച്ചു. പിന്നാലെ ഇടപെട്ട സംവിധായകൻ ജിത്തു അഹങ്കാരികൾ അത് സ്വയം സമ്മതിക്കാറില്ലെന്ന് മറുപടി നൽകി.
ചോദ്യം ഉയർന്നപ്പോൾ, 'എന്തേ ഈ ചോദ്യം വന്നില്ലെന്ന് നസ്ലിൻ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു', എന്ന് പറഞ്ഞ് നസ്രിയ ഇടപെട്ടു. ചോദ്യം പൂർത്തിയായപ്പോൾ, 'ഞാൻ ഇപ്പോൾ അഹങ്കാരിയാണോ' എന്നായിരുന്നു നസ്ലിന്റെ മറുചോദ്യം. പിന്നാലെ, ഒന്നും പറയാനില്ലെന്ന് പറഞ്ഞ് താരം ഒഴിഞ്ഞുമാറി.
തുടർന്നാണ് ജിത്തു ഇടപെട്ടത്. 'അഹങ്കാരിയാണെന്ന് ഏതെങ്കിലും അഹങ്കാരി സമ്മതിക്കുമോ? അത് അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവൻ അഹങ്കാരി ആണോ എന്ന് മറ്റുള്ളവരോട് ചോദിക്കണം' എന്നായിരുന്നു ജിത്തുവിന്റെ വാക്കുകൾ.
തുടർന്ന് നസ്ലിൻ അഹങ്കാരിയാണോ എന്ന് നസ്രിയയയോട് ചോദിച്ചു. പാവമാണെന്നായിരുന്നു നടിയുടെ മറുപടി. 'സീൻ' വിജയത്തിന് പിന്നാലെ 'പ്രേമലു 2' സിനിമ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നസ്ലിനോട് ചോദ്യം.
അതേസമയം, ‘സീൻ’ കണ്ടതിന് പിന്നാലെ ഭാവിയിലെ സൂപ്പർതാരമാണെന്ന് തന്നെ പ്രശംസിച്ച സംവിധായകൻ അറ്റ്‌ലിക്ക് നസ്ലിൻ നന്ദി പറഞ്ഞു. നന്ദി അറിയിച്ച് അറ്റ്‌ലിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നതായി താരം പറഞ്ഞു. സിനിമകൾക്ക് കഥ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും താൻതന്നെയാണെന്ന് ചോദ്യത്തിന് മറുപടിയായി നസ്ലിൻ പറഞ്ഞു.
Content Highlights: Actor Naslen responded to a question regarding allegations of arrogance during a press conference for 'Scene' in Kochi. When asked about the label, Naslen initially avoided taking a stance and counter-questioned if he appeared arrogant. Director Jithu Madhavan stepped in, jokingly stating that arrogant people never admit it and such questions should be asked to others. Co-star Nazriya Nazim defended Naslen during the event, describing him as innocent ("paavam"). The question arose amidst social media discussions regarding the reported shelving of 'Premalu 2' following the success of 'Scene'.
Published: 11 Nov 2026, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented