തമിഴ്-തെലുങ്ക് ചലച്ചിത്ര താരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. രാജ്‌വേൽ രാജ് ആണ് വരൻ. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.

To advertise here,

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോളേജ് കാലം മുതൽ പരസ്പരം അറിയാവുന്ന പ്രിയയും രാജ്​വേലും 10 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ALSO READ | ‘ധനുഷ് സർ വിളിച്ചു, നിന്നിൽനിന്ന് പഠിക്കാനുണ്ടെന്ന് പറഞ്ഞു’;തെലുങ്കിൽ കൈയടി നേടുന്ന നക്ഷത്ര പറയുന്നു

വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ ഭവാനി ശങ്കർ പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, തുടർന്ന് നിരവധി ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഇരുമുടി'യിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഡിമോണ്ടെ കോളനി 3' ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.