നിരവധി പേരാണ് ചിത്രത്തിന്റെ നേട്ടത്തിൽ പ്രതികരണവുമായെത്തിയത്.

ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. റിലീസ് ചെയ്ത് 58 മണിക്കൂർകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചരിത്രനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു.
"13 വർഷമായി ഈ യാത്ര ഞങ്ങളോടൊപ്പം നയിച്ചതിന് നന്ദി. ഈ കഥയിലുള്ള നിങ്ങളുടെ സ്നേഹവും പിന്തുണയും വിശ്വാസവും എല്ലാ ദിവസവും ഞങ്ങളെ വിനയാന്വിതരാക്കുന്നു." 100 കോടി കളക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചതിങ്ങനെ. നിരവധി പേരാണ് ചിത്രത്തിന്റെ നേട്ടത്തിൽ പ്രതികരണവുമായെത്തിയത്. മോളിവുഡിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ഒരുത്തനും ഇല്ല, മോഹൻലാലിന്റെ മലയാളം, നാലാം ക്ലാസുകാരന്റെ മൂന്നാം വരവ് തൂക്കി പറത്തി എന്നെല്ലാമാണ് വന്നിരിക്കുന്ന കമന്റുകളിൽ ചിലത്.
മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയേറ്ററുകളിലെത്തിയ 'ദൃശ്യം 3' കേരളത്തിൽ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
Content Highlights: Breaking every pre-existing box office record in Malayalam cinema, Drishyam 3 has entered the prestigious ₹100-crore club globally within an astonishing 58 hours of its theatrical release.
Published: 23 May 2026, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented