ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു

കൊച്ചി: പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ദൃശ്യം-3’ കണ്ട് പ്രേക്ഷകർക്കൊപ്പം പിറന്നാളാഘോഷിക്കാൻ എറണാകുളം കവിതാ തിയേറ്ററിലെത്തി മോഹൻലാൽ. ഭാര്യ സുചിത്രാ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞശേഷം പ്രേക്ഷകർക്കൊപ്പം മോഹൻലാൽ പിറന്നാൾ കെയ്ക്ക് മുറിച്ചു. .
മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയേറ്ററുകളിലെത്തിയ ‘ദൃശ്യം 3’ കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്.
രാവിലെ എട്ടിനായിരുന്നു ആദ്യ പ്രദർശനം. 2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം ഒ.ടി.ടി.യിൽ റിലീസായി. മോഹൻലാലിനൊപ്പം മീന, എസ്തർ, അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Superstar Mohanlal celebrated his birthday by watching his newly released movie Drishyam 3 alongside viewers at Kavitha Theatre in Ernakulam. Joined by his wife Suchitra, producer Antony Perumbavoor, and co-stars Meena and Esther, the actor cut a birthday cake with the audience after the screening of the film, which released globally across 3,000 screens.
Published: 22 May 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented