അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം 'ദൃശ്യം 2'-ന്റെ തുടർച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

അജയ് ദേവ്ഗൺ നായകനാകുന്ന 'ദൃശ്യം: ദ കൺക്ലൂഷൻ' ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർക്കായി ഒരു അപൂർവ സമ്മാനമാണ് തിയേറ്റർ ഉടമകൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യദിനത്തിൽ തിയേറ്ററിലെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട 500 പ്രേക്ഷകർക്ക് സൗജന്യമായി പാവ് ഭാജി (Pav Bhaji) ലഭിക്കും. ബോളിവുഡിലെ 'ദൃശ്യം' സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പ്രശസ്തവും കഥാഗതിയിൽ നിർണ്ണായകവുമായ ഒരു ഘടകത്തെ പ്രേക്ഷകരുടെ സിനിമാ അനുഭവത്തിന്റെ ഭാഗമാക്കുകയാണ് ഇതിലൂടെ തിയേറ്റർ ഉടമകൾ ചെയ്യുന്നത്.
'ദൃശ്യം' സിനിമയുടെ ആരാധകർക്ക് ചിത്രവും പാവ് ഭാജിയും ഒക്ടോബർ 2-ഉം തമ്മിലുള്ള ബന്ധം അത്ര പെട്ടെന്ന് മറക്കാനാകില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിജയ് സാൽഗോങ്കറും കുടുംബവും ഒക്ടോബർ 2-ന് പനാജിയിൽ പോയി സ്വാമി ചിന്മയാനന്ദന്റെ സത്സംഗത്തിൽ പങ്കെടുത്തെന്നും പാവ് ഭാജി കഴിച്ചെന്നുമാണ് പോലീസിനോടുപറയുന്നത്. സിനിമയിലെ ഈ പാവ് ഭാജി പരാമർശം പിന്നീട് പ്രേക്ഷകരുടെ മനസ്സിൽ വലിയ രീതിയിൽ ഇടംനേടുകയും ചിത്രത്തിന്റെ അടയാളമായി മാറുകയും ചെയ്തു.
എന്നാൽ സിനിമയിലെ വിജയ് സാൽഗോങ്കറിന്റെ നീക്കങ്ങൾ പോലെ തന്നെ, ഈ സൗജന്യ ഓഫർ സ്വന്തമാക്കുന്നതിനും ചില പ്രത്യേക നിബന്ധനകളുണ്ട്. ഈ ഓഫർ പിവിആർ ഐനോക്സിൽ (PVR INOX) മാത്രമേ ലഭ്യമാകൂ. ഓഫറിന് അർഹത നേടണമെങ്കിൽ പിവിആർ ഐനോക്സ് (PVR INOX) ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഒറ്റ ഇടപാടിൽ കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും ബുക്ക് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ബുക്ക് ചെയ്യുന്ന ആദ്യത്തെ 500 ഉപഭോക്താക്കൾക്കാണിതിന്റെ ഗുണഫലം ലഭിക്കുക. മുംബൈ, ഡൽഹി-എൻസിആർ, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പിവിആർ ഐനോക്സ് തിയേറ്ററുകളിൽ ഒക്ടോബർ 2-ന് മാത്രമായിരിക്കും ഈ കൂപ്പൺ മാറി പാവ് ഭാജി വാങ്ങാൻ സാധിക്കുക.
നാല് ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യണം എന്ന നിബന്ധനയ്ക്ക് പിന്നിലും സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രത്യേകതയുണ്ട്. നായകനായ വിജയ് സാൽഗോങ്കറിന്റേത് നാലംഗ കുടുംബമാണ്. പ്രേക്ഷകരും കുടുംബസമേതമോ കൂട്ടത്തോടെയോ തിയേറ്ററുകളിലേക്ക് എത്തട്ടെ എന്ന ഉദ്ദേശ്യത്തിലാണ് നാല് ടിക്കറ്റ് എന്ന വ്യവസ്ഥ വെച്ചിരിക്കുന്നത്.
ദൃശ്യം 3 ഒക്ടോബർ രണ്ടിന്
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം 'ദൃശ്യം 2'-ന്റെ തുടർച്ചയാണെങ്കിലും തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ഗോവയിലെ പനജിയിലായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം നടന്നത്.
Content Highlights: To celebrate the October 2 release of Drishyam: The Conclusion, PVR INOX cinemas are giving complimentary pav bhaji coupons to the first 500 customers who book four or more tickets together, turning the franchise's famous alibi into a fun theatre experience.
Published: 29 Sept 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented