ചെന്നൈ: ആഘോഷവേളകളിലും പുതിയ സിനിമയുടെ റിലീസ് വേളയിലും ആറു പ്രദർശനം നടത്താൻ തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. രാവിലെ ആറുമുതൽ വെളുപ്പിന് 2.30വരെ പ്രദർശനം തുടരാം. പുതിയ സിനിമകൾക്ക് റിലീസ് തീയതി മുതൽ ഏഴു ദിവസമാണ് അധിക പ്രദർശനത്തിനനുമതി. ദീപാവലി പോലുള്ള ആഘോഷവേളകളിലും പ്രാദേശിക ഉത്സവ ദിവസങ്ങളിലും ഏതുസിനിമയും ആറു പ്രദർശനം നടത്താം. മുഖ്യമന്ത്രി ജോസഫ് വിജയ് മുൻകൈയെടുത്താണ് തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ഈ ആവശ്യം അംഗീകരിച്ചത്.

To advertise here,