ബോക്സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം 'ഛാവ'. റിലീസ് ചെയ്ത് എട്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ നേടിയ കളക്ഷന്‍ 343 കോടിയാണ്. 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനെയും കടത്തിവെട്ടിയാണ് ബോക്സ് ഓഫീസില്‍ ഛാവ ജൈത്രയാത്ര തുടരുന്നത്.
റിലീസ് ചെയ്ത എട്ടാം ദിനം ഛാവ ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി കളക്ഷന്‍ നേടി. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 249 കോടിയാണ്. അതേസമയം ഉറിയുടേത് 244 കോടി മാത്രമാണ്. ആഗോളതലത്തിലും നല്ല രീതിയിലുള്ള കളക്ഷനാണ് ഛാവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ 343 കോടിയാണ് ഛാവ ഇതുവരെ നേടിയത്. വിക്കി കൗശലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രം കൂടിയാണ് ഛാവ. റിലീസ് ചെയ്ത മൂന്നാഴ്ചയക്കുള്ളില് ചിത്രം 500 കോടി കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഛാവ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഇതിഹാസ മറാഠയോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലക്ഷ്മണ് ഉത്തേകറാണ് സംവിധാനം. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: chhaava world wide collection crosses 343 crores
Published: 22 Feb 2025, 05:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented