വനിത മെസ്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനും നിർമാതാവുമായ താമറിന്റെ 1001 സ്റ്റോറീസും, ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം ശരീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

To advertise here,

സിനിമയിൽ സംവിധാന സഹായിയായും പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വി.സി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് അഷ്ഫാക്ക് അസ്‌ലം ആണ്. ആയിരത്തൊന്ന് നുണകൾ, സർകീട്ട് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഫെമിനിച്ചി ഫാത്തിമയിൽ നിർമാണപങ്കാളിയും ആയിരുന്ന താമർ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'വനിത മെസ്സ് ' പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നു.

ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെയും ഉദ്വേഗത്തിന്റെയും ചരടിൽ കോർത്തിണക്കിയാണ്ചിത്രം അവതരിപ്പിക്കുന്നത്. ബീന ആർ ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജസ്റ്റിൻ ഡി ജോസാണ് ഛായാഗ്രഹണം. നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനം. പ്രേംശങ്കർ സേതുമാധവൻ ശബ്ദമിശ്രണവും നിർവഹിക്കുന്നു. വിപിൻ വിജയലക്ഷ്മി രാജനാണ് കലാസംവിധാനം. ആന്റോ വർഗീസ് വസ്ത്രാലങ്കാരവും അർഷാദ് വർക്കല ചമയവും നിർവഹിക്കുന്നു. നാദി ബക്കറാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷാദ് സ്പെൻസർ. പി.ആർ.ഒ -ശബരി