അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി നടൻ ബാബിൽ ഖാൻ. ബോളിവുഡിലെ 'കപടമുഖങ്ങളെ'ക്കുറിച്ച് കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽനിന്ന് പിന്മാറിയത്. സമൂഹമാധ്യമങ്ങളിലേക്കുള്ള തന്റെ മടങ്ങിവരവ് സംബന്ധിച്ച പോസ്റ്റിൽ ഉറക്കമില്ലായ്മയെക്കുറിച്ചും പരിഭ്രാന്തിയെക്കുറിച്ചും പരാമർശിക്കുന്ന ഒരു കവിതയും ബാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

To advertise here,

ബാബിൽ ഖാൻ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹം രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ചുവന്ന സ്വെറ്റർ ധരിച്ച് പൂവ് കടിച്ചുപിടിച്ചിരിക്കുന്ന ചിത്രമാണ് ഒന്ന്. മറ്റൊരു ചിത്രത്തിൽ അദ്ദേഹം ഒരു ഗ്ലാസ് ടംബ്ലറിലൂടെ ക്യാമറയിലേക്ക് നോക്കുകയാണ്. തനിക്ക് സുഖം പ്രാപിക്കാൻ സമയം ആവശ്യമായിരുന്നെന്നും, ഉറക്കമില്ലായ്മയും പരിഭ്രാന്തിയും അനുഭവിച്ചെന്നും ബാബിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. കൂടാതെ, താൻ സഹായത്തിനായി കരയുകയായിരുന്നുവെന്നും, മാനസികമായി തളർന്നിരുന്നുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹം കുറിച്ചു.

കഴിഞ്ഞ മെയ് മാസത്തിലാണ് ബോളിവുഡിലെ സമ്മർദ്ദങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചുകൊണ്ട് ബാബിൽ ഖാൻ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തത്. വികാരാധീനനായി സംസാരിച്ച താരം ചില അഭിനേതാക്കളുടെ പേരുകൾ പറയുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന്, ബാബിലിൻ്റെ കുടുംബവും ടീമും ഒരു വിശദീകരണ പ്രസ്താവന പുറത്തിറക്കിയിരുന്നു. മറ്റാരെയും പോലെ ബാബിലിനും വിഷമകരമായ ദിവസങ്ങൾ ഉണ്ടാകാമെന്നും, അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും ആ പ്രസ്താവനയിൽ അവർ അറിയിച്ചിരുന്നു.

സോഷ്യൽ മീഡിയയിലേക്കുള്ള ബാബിലിന്റെ മടങ്ങിവരവിന് സിനിമാരംഗത്തെ സഹപ്രവർത്തകരിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ബാബിൽ, ഞങ്ങൾ നിങ്ങൾക്ക് പിന്നിലുണ്ട് എന്നാണ് നടൻ വിജയ് വർമ്മ കമൻ്റ് ചെയ്തത്. ഗുൽഷൻ ദേവയ്യയും ബാബിലിന് പിന്തുണ അറിയിച്ചു.