ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രത്തിനു പരിഹാസ കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടി നൽകി നടി റോഷ്ന ആൻ റോയ്. മുൻ ഭർത്താവ് കിച്ചു ടെല്ലസുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റ്.

To advertise here,

പെയ്ഡ് സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന്റെ ഭാഗമായി അതീവ ഗ്ലാമറസായ ചിത്രങ്ങൾ റോഷ്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ഒരാൾ കമന്റുമായെത്തിയത്. ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു ഇയാളുടെ കമന്റ്. ‘അങ്ങനെയല്ല, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു റോഷ്ന ഇതിനോട് പ്രതികരിച്ചത്.

സബ്സ്ക്രിപ്ഷൻ ഉടൻ തുടങ്ങൂ എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ വന്ന കൂടുതൽ കമന്റുകളും. ‘തുടങ്ങി’ എന്നായിരുന്നു ഇതിനു റോഷ്നയുടെ മറുപടി. 390 രൂപയ്ക്കാണ് നടി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. കഴിഞ്ഞ വർഷമാണ് നടൻ കിച്ചു ടെല്ലസുമായി പിരിയുന്നുവെന്ന് റോഷ്ന വെളിപ്പെടുത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.