തമിഴ് ചിത്രമായ വിത്ത് ലവ് ആണ് അനശ്വരയുടെ പുതിയ ചിത്രം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പുതുതലമുറ നടിയാണ് അനശ്വരാ രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, രേഖാചിത്രം, നേര് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെയാണ് അനശ്വര പ്രേക്ഷകമനസുകളിൽ ഇടംപിടിച്ചത്. തമിഴ് ചിത്രമായ വിത്ത് ലവ് ആണ് ഉടൻ പുറത്തിറങ്ങാനുള്ള അനശ്വരയുടെ ചിത്രം. ടൂറിസ്റ്റ് ടാക്‌സി എന്ന ചിത്രത്തിന്റെ സംവിധായകനായ അബിഷൻ ജീവിന്താണ് വിത്ത് ലവിലെ നായകൻ. മദൻ ആണ് സംവിധാനം.
ഫെബ്രുവരി ആറിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ താരം പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമാ വികടൻ എന്ന യൂട്യൂബ് ചാനലിലെ പ്രൊമോഷൻ പരിപാടിയിലാണ് അനശ്വരയും അബിഷനും ഉൾപ്പെടെയുള്ളവർ വിശേഷങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ സെറ്റിലുള്ള മറ്റുള്ളവരുമായി വൈബ് സെറ്റാകാൻ താൻ മണ്ടിയെ പോലെ അഭിനയിച്ചിരുന്നു എന്നാണ് അനശ്വര പറഞ്ഞത്.
മൂന്നുദിവസത്തെ വർക്ക്‌ഷോപ്പ് നടത്തിയപ്പോൾ തനിക്കും മദനും അനശ്വരയ്ക്കും വൈബ് സെറ്റായി എന്ന് അബിഷൻ പറഞ്ഞു. എന്നാൽ ആ സമയത്ത് വൈബ് സെറ്റായില്ല എന്ന് ഇടപെട്ടുകൊണ്ട് അനശ്വര പറഞ്ഞു. വലിയ നടനാണ്, സൂപ്പർസ്റ്റാർ മൂഡിലായിരിക്കും, ഇവരോട് സംസാരിക്കണോ എന്നെല്ലാമാണ് താൻ ചിന്തിച്ചതെന്നും അനശ്വര പറഞ്ഞു.
അനശ്വരയോട് സംസാരിക്കാൻ തനിക്കും പേടിയായിരുന്നുവെന്ന് അബിഷൻ പറയുന്നു. ഇംപ്രൊവൈസേഷനെ കുറിച്ചോ മറ്റോ എന്തെങ്കിലും സംസാരിച്ചാൽ, 'ഇവൻ ഏതാണീ കോമാളി' എന്ന് അനശ്വര വിചാരിക്കുമോ എന്നായിരുന്നു പേടി. അനശ്വരയെ കുറിച്ച് ഹീറോയിൻ ഇമേജാണ് തന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ അനശ്വര ചെയ്ത ഒരു കാര്യം ആ ഇമേജിനെ പൂർണമായി തകർത്തുവെന്നും അബിഷൻ പറഞ്ഞു.
പിന്നാലെയാണ് താൻ സെറ്റിൽ മണ്ടിയായി അഭിനയിച്ചുവെന്ന് പറഞ്ഞത്. അബിഷനുമായി വൈബ് കിട്ടാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ താൻ ഇവരുടെ ലെവലിലേക്ക് വന്നുവെന്നും തമാശയായി അനശ്വര പറഞ്ഞു. വലിയൊരു മണ്ടത്തരമാണ് അനശ്വര അതിനായി ചെയ്തതെന്ന് അപ്പോൾ അബിഷൻ പറഞ്ഞു. അത് ക്യാമറ ഓഫാക്കിയശേഷം പറയാമെന്നും അബിഷൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.
Content Highlights: During the promotions of her upcoming Tamil film 'With Love', actress Anaswara Rajan revealed that she pretended to be naive on set to build a rapport with her co-star Abishan Jeevinth. Abishan shared that their initial hesitation was broken by Anaswara's playful antics, making their collaboration more comfortable.
Published: 31 Jan 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented