ഉർവശി അവാർഡ് വാങ്ങിയ ഉടനെ മരണത്തിലേയ്ക്ക്; അന്ന് രാത്രി ശോഭയെ വേട്ടയാടിയത് എന്താണ്?
ആ മെയ് ഒന്നിന് കണ്ണീരിന്റെ നനവായിരുന്നു. അന്നത്തെ ആ പകലിന് മരണത്തിന്റെ മണമായിരുന്നു. 1980 ആണ് വർഷം. സത്യത്തിൽ അന്ന് വൈകീട്ട് മദിരാശിയിൽ ഒരു വലിയ ആഘോഷം നടക്കേണ്ടതായിരുന്നു. ഒരു സിനിമ അദ്ഭുതകരമായ വിജയം നേടിയതിന്റെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ആ ഒരുക്കത്തിനിടയിലാണ് ഞെട്ടുന്ന... അല്ലെങ്കിൽ അവിശ്വസനീയമായ, ആ വാർത്ത വന്നത്. അന്നാ സദസ്സിൽ അഭിമാനത്തോടെ നിറഞ്ഞുനിൽക്കേണ്ടിയിരുന്ന അതിലെ നായിക ആത്മഹത്യ ചെയ്തിരിക്കുന്നു. അശോക റോഡിലെ വാടകവീടിന്റെ കിടപ്പുമുറിയിൽ ഒരു ഷിഫോൺ സാരിയിൽ അവർ ജീവിതം അവസാനിപ്പിച്ചു. മരിക്കുമ്പോൾ പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ല അവർക്ക്. ആ സിനിമയിലെ അഭിനയത്തിന് ഉർവശി അവാർഡ് സ്വീകരിച്ചിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ. മരണവാർത്ത കേട്ട് അക്ഷരാർഥത്തിൽ സിനിമാലോകം ഞെട്ടിത്തരിച്ചുപോയി. മലയാള സിനിമയ്ക്കും അതൊരു വല്ലാത്ത ഞെട്ടലായിരുന്നു. കാരണം... മരിച്ച ആൾ... നടി ശോഭ.... അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു,
മലയാളത്തിനും. അകലെയുള്ള വെള്ളിത്തിരയിൽ ചായമിട്ട് ശോഭിച്ച ഒരു നടിയായിട്ടല്ല, നമ്മുടെ വീട്ടിലെ ഒരംഗമായി കണ്ട ആളാണ്. ആരാധനയോടെയല്ല, സ്‌നേഹത്തോടെ നമ്മൾ ഹൃദയത്തിൽ ചേർത്തൊരാളായിരുന്നു. വാർത്ത കേട്ടവർക്ക് അന്നൊരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ... നേട്ടങ്ങളുടെ കൊടുമുടി കയറിക്കൊണ്ടിരിക്കുമ്പോൾ.... ഇനിയും അതിലും വലിയ ഉയരങ്ങൾ കീഴടക്കാനുള്ളപ്പോൾ.. ശോഭ എന്തിന് ഇത് ചെയ്തു. അല്ലെങ്കിൽ... അന്ന് പലരും സംശയിച്ചതുപോലെ അതൊരു ആത്മഹത്യ ആയിരുന്നില്ലേ? നിയമസഭയിൽ മുഖ്യമന്ത്രി തന്നെ ആ സംശയം ഉന്നയിച്ചിരുന്നു. അമ്പതാണ്ട് ആവാറായിട്ടും ആ ചോദ്യത്തിന് ഇന്നും തൃപ്തികരമായൊരു ഉത്തരമില്ലാത്തത് എന്തുകൊണ്ടാണ്. ആ കഥയിലേക്ക് നമുക്ക് വഴിയേ വരാം.
Content Highlights: Remembering Shoba, a beloved actress in Malayalam and Tamil cinema
Published: 10 Nov 2026, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented