
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എൽ. ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി തമിഴ് സിനിമാ താരം രജനീകാന്തും തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗ്രീസിലേക്ക് തിരിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടുദിവസമായാണ് വിവാഹ ചടങ്ങുകൾ.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. അതിഥികളുടെ യാത്രയും താമസസൗകര്യങ്ങളും മാരൻ കുടുംബമാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ ബന്ധു കൂടിയാണ് രജനീകാന്ത്.
ഗ്രീസിലെ ചടങ്ങുകൾക്ക് ശേഷം നവംബർ 21-ന് ചെന്നൈയിൽ പ്രൗഢഗംഭീരമായ വിവാഹസത്കാരം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ധനമന്ത്രി നിർമല സീതാരാമൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടങ്ങി രാഷ്ട്രീയ- ബിസിനസ്- സിനിമാ മേഖലകളിലെ പ്രമുഖരെ സത്കാരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Content Highlights: Music composer Anirudh Ravichander and Sunrisers Hyderabad owner Kaviya Maran are getting married in Greece in a two-day private ceremony. Superstar Rajinikanth and former Tamil Nadu Chief Minister M.K. Stalin have left for Greece to attend the wedding. The destination wedding will be an intimate affair attended by close friends and relatives, hosted by the Maran family. A grand wedding reception is scheduled to take place in Chennai on November 21. High-profile dignitaries including PM Narendra Modi, Sonia Gandhi, and Tamil Nadu Chief Minister C. Joseph Vijay have been invited to the Chennai reception.
Published: 09 Nov 2026, 11:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented