"സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു" എന്ന അടിക്കുറിപ്പോടെ മീന പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

തമിഴിൽനിന്നെത്തി മലയാളികളുടെ മനംകവർന്ന നടിയാണ് മീന. നിലവിൽ ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3 എന്ന ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ. ഇതിനിടെ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഡ്രൈവർലെസ് കാറിൽ സഞ്ചരിക്കുന്ന ദൃശ്യമാണിത്.
"സാങ്കേതികവിദ്യയിൽ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു" എന്ന അടിക്കുറിപ്പോടെ മീന പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. താൻ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ പരിചയപ്പെടുത്താം എന്നുപറഞ്ഞുകൊണ്ടാണ് മീന വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് മൊബൈൽ ഡ്രൈവിങ് സീറ്റിലേക്ക് തിരിക്കുമ്പോൾ കാണാനാകുക തനിയെ പ്രവർത്തിക്കുന്ന സ്റ്റിയറിങ് ആണ്. പോകേണ്ട സ്ഥലത്തേക്കുള്ള മാപ്പ് ഓണാക്കുന്നതും കാർ നീങ്ങുന്നതുമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എന്നാൽ എവിടെവെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നതെന്നുമാത്രം മീന പറഞ്ഞിട്ടില്ല.
ഈ മാസം 21-നാണ് ദൃശ്യം 3 പുറത്തിറങ്ങുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, മുരളി ഗോപി, സിദ്ദിഖ്, ആശ ശരത് എന്നിവർ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
Content Highlights: South Indian star Meena stunned fans by posting a video of her riding in a driverless taxi. While she didn't disclose the location, fans speculate it was filmed in the United States
Published: 07 May 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented