മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മേയ് 21-ന് തിയേറ്ററുകളിലെത്തും

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3-ന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് ടീസർ റിലീസ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമായ ചിത്രം മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-ന് തിയേറ്ററുകളിലെത്തും.
ആദ്യ രണ്ട് ഭാഗങ്ങളിലേയും രംഗങ്ങളോടെയും സംഭാഷണങ്ങളോടെയുമാണ് ടീസർ തുടങ്ങുന്നത്. തുടർന്ന് മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി എന്ന കഥാപാത്രം പള്ളിയിലിരുന്ന് പ്രാർഥിക്കുന്നതാണ് ടീസറിലുള്ളത്. ജോർജ്കുട്ടിയുടെ സംഭാഷണവും പശ്ചാത്തലത്തിൽ കേൾക്കാം. അതിനൊപ്പം അനിൽ ജോൺസൺ ഒരുക്കിയ പശ്ചാത്തലസംഗീതം ടീസറിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി കളക്ഷൻ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്നാണ് ആരാധകർ പറയുന്നത്.
Content Highlights: The teaser for Mohanlal and Jeethu Joseph's Drishyam 3 is out, featuring Georgekutty in a tense prayer. Produced by Aashirvad Cinemas, the highly anticipated thriller will release on May 21, 2026.
Published: 29 Apr 2026, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented