ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന് രാജ് കപൂറിന്റെ നൂറാം ജന്മദിനാഘോഷത്തില് മുത്തച്ഛനുമായി ചെലവിട്ട തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുത്ത് രണ്‍ബീര്‍ കപൂര്‍. ഷോമാന് ഓഫ് ഹിന്ദി സിനിമ എന്നറിയപ്പെടുന്ന രാജ്കപൂര്‍ ഞങ്ങള്‍ പേരക്കുട്ടികള്‍ക്ക് സ്നേഹമുള്ള മുത്തച്ഛന് കൂടിയായിരുന്നുവെന്ന് രണ്‍ബീര്‍ ഓര്‍ത്തെടുത്തു.
എപ്പോഴും ചോക്ലേറ്റുകള്‍ കൊണ്ട് നിറഞ്ഞ ഫ്രിഡ്ജ് അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്നു. അത് ഞങ്ങള്‍ കുട്ടികള്‍ക്കുമറിയാം. പക്ഷെ ഒന്നുമറിയാത്തപോലെ ഞങ്ങള്‍ മുത്തചന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി റെയ്ഡ് നടത്തും.
പേരക്കുട്ടികളെത്തിയാല് അവരെക്കൊണ്ട് തന്റെ ആവാരയിലെ ആവാരാ ഹൂം എന്ന പാട്ട് പാടിപ്പിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. പ്രധാനമായും ഞാനും കരീനയും കരിഷ്മയും റിഥിമയുമാണുണ്ടാവുക. ഞങ്ങളോട് ലൈനായി നിന്ന് ആവാരാഹൂം പാടാന്‍ പറയും. ചോക്ലേറ്റിനെ കുറിച്ച് ചിന്തിച്ച് ഞങ്ങള്‍ ആ പാട്ട് മനോഹരമായി പാടിക്കൊടുക്കും.
ശേഷം കവിളില്‍ ഒരു ഉമ്മകൂടി കൊടുത്ത ശേഷമായിരിക്കും ചോക്ലേറ്റ് വിതരണം. അദ്ദേഹത്തിന്റെ നീലക്കണ്ണുകള്‍ക്ക് പേരമക്കളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കിയാണ് അദ്ദേഹം ഈ ലോകം വിട്ടതെന്നും രണ്‍ബീര്‍ ഓര്‍ത്തെടുത്തു. ശരിക്കും സിനിമയിലെ നീലക്കണ്ണുള്ള രാജകുമാരനായിരുന്നു രാജ്കപൂറെന്നും രണ്‍ബീര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യ ചെറുമകള്‍ കരിഷ്മ ആയതുകൊണ്ടുതന്നെ അവളെയായിരുന്നു രാജ്കപൂറിന് ഏറെയിഷ്ടമെന്ന് കരീനയും ഓര്‍ത്തെടുത്തു. മുത്തച്ഛന്റെ നീലക്കണ്ണുകളെ അതേ പോലെ പകര്‍ത്തിയത് ആദ്യം കരിഷ്മയായിരുന്നു.
Content Highlights: Ranbir remember rajkapoor on hos 100'th birthday
Published: 14 Dec 2024, 03:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented