ഓഡിറ്റോറിയങ്ങളുടെ നിരക്ക് വര്‍ധനയുമായി ബന്ധപെട്ട് പ്രതിഷേധങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈകീട്ട് 04:50-ഓടെയാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർധനയുമായി ബന്ധപെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്.
ബോംബ്, ഡോഗ് സ്‌ക്വഡുകൾ പരിശോധന കർശനമാക്കിയിരുന്നു. ശ്രീവത്സം അതിഥി മന്ദിരത്തിലേക്കും ക്ഷേത്രത്തിലേക്കുമുള്ളവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്.
അതേസമയം മുഖ്യമന്ത്രി പതിവുപോലെ ഭക്തരെ തടയാൻ അനുവദിക്കാതെ അവർക്കിടയിലൂടെ നടന്നാണ് ദർശനം നടത്തിയത്. സെൽഫി എടുക്കാനും കുശലം പറയാനും ഭക്തർ മുഖ്യമന്ത്രിക്കൊപ്പം കൂടി. നിവേദനം സമർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് ആറുമണിയോടെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ റേഞ്ച് ഐജി ടി. നാരായണൻ, ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, ടെമ്പിൾ എസ്എച്ച്ഒ കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.
Content Highlights: Chief Minister VD Satheesan offered prayers at the Guruvayur Sree Krishna Temple amidst tight security, interacting warmly with devotees and accepting public petitions during his evening visit to the shrine.
Published: 06 Nov 2026, 09:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented