
ആകര്‍ഷകമായ നിരക്കില്‍ പലിശ നല്‍കി നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകള്‍. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ് പലിശയില്‍ വര്‍ധന വരുത്താന്‍ കാരണം. നാല് ബാങ്കുകളാണ് ജൂലായ് മുതല്‍ നിക്ഷേപ പലിശ കൂട്ടിയത്.
ഏറെക്കാലമായി ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. ഇനിയൊരു വര്‍ധനവുണ്ടാകില്ലെന്ന് മാത്രമല്ല, കുറയ്ക്കാനാണ് സാധ്യത. പണപ്പെരുപ്പം വരുതിയിലായാല്‍ ഉടനെ അതുണ്ടാകും. അതിന് മുമ്പായി സ്ഥിര നിക്ഷേപമിട്ട് പരമാവധി നേട്ടമുണ്ടാക്കാം.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്നവര്‍ക്ക് 8.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 8.25 ശതമാനവും. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും നിക്ഷേപ പലിശ പരിഷ്‌കരിച്ചു.
ആക്‌സിസ് ബാങ്ക്
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന നിരക്ക് പ്രകാരം അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലയളവുള്ള നിക്ഷേപത്തിന് ആക്‌സിസ് ബാങ്ക് നല്‍കുന്നത് 7.75 ശതമാനം പലിശയാണ്. മറ്റുള്ളവര്‍ക്കാകട്ടെ ലഭിക്കുന്ന ഉയര്‍ന്ന പലിശ 7.20 ശതമാനമാണ്. 17 മാസം മുതല്‍ 18 മാസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുക.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
പുതുക്കിയ നിരക്ക് പ്രകാരം ഒരു വര്‍ഷ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവര്‍ക്കാകട്ടെ 8.25 ശതമാനവും.
ഐസിഐസിഐ ബാങ്ക്
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന നിരക്ക് പ്രകാരം 15 മുതല്‍ 18 മാസംവരെ കാലാവധിയുള്ള നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശ നല്‍കും. മറ്റുള്ളവര്‍ക്ക് 7.2 ശതമാനവുമാണ് ഉയര്‍ന്ന പലിശ. 15 മാസം മുതല്‍ രണ്ടു വര്‍ഷം വരെ കാലയളവിലാണ് ഇത് ബാധകം.
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കും ജൂലായ് ഒന്നു മുതല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു. 666 ദിവസത്തെ നിക്ഷേപത്തിനാണ് ഉയര്‍ന്ന നിരക്ക്. ഇതുപ്രകാരം മുതര്‍ന്നവര്‍ക്ക് 7.80 ശതമാനം പലിശ ലഭിക്കും. മറ്റുള്ളവര്‍ക്ക് 7.30 ശതമാനവും.
ബാങ്ക് ഓഫ് ഇന്ത്യ
666 ദിവസത്തെ നിക്ഷേപത്തിന് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവര്‍ക്കാകട്ടെ 7.30 ശതമാനവും. ജൂണ്‍ 30 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്.
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1
Content Highlights: Up to 8.75% on deposits: Four banks raise interest, details.
Published: 05 Jul 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented