സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന പലിശയുടെ കാലം അവസാനിക്കുകയാണ്. ബാങ്കുകള്‍ ചെറിയതോതില്‍ പലിശയില്‍ കുറവ് വരുത്തുന്നതിനാല്‍ നിക്ഷേപകരില്‍ പലരും അത് അറിയാതെ പോകുന്നു. പലിശ ഇനിയും കുറയാനുള്ള സാഹചര്യമുള്ളതിനാല്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപം നടത്തി കൂടുതല്‍ നേട്ടം നിലനിര്‍ത്താം. അതുകൊണ്ടുതന്നെ മൂന്ന് വര്‍ഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ പരിഗണിക്കാം.

To advertise here,

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ്. അതോടൊപ്പം സ്വകാര്യ ബാങ്കുകള്‍, പൊതുമേഖല ബാങ്കുകള്‍ എന്നിവ നല്‍കുന്ന പലിശയും വിലയിരുത്താം.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍:

മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ്. ഈ വിഭാഗത്തിലെ മുന്‍നിര ബാങ്കുകളും പലിശ നിരക്കുകളും താഴെ നല്‍കുന്നു:

  • ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 7.65%
  • സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 7.50%
  • ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 7.50%
  • സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 7.25%
  • എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 7.10%

 

പലിശ(കാലാവധി 3 വര്‍ഷം)

AU സ്മോൾ ഫിനാൻസ് ബാങ്ക്

7.10%

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

7.00%

ESAF സ്മോൾ ഫിനാൻസ് ബാങ്ക്

6.00%

ജന സ്മോൾ ഫിനാൻസ് ബാങ്ക്

7.50%

ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്

7.00%

സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക്

7.50%

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

7.25%

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

7.20%

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

7.65%

നിക്ഷേപിക്കാനുള്ള സൗകര്യം, ബ്രാഞ്ച് തുടങ്ങിയ കാര്യങ്ങള്‍കൂടി പരിഗണിച്ചുകൊണ്ട് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ എഫ്ഡി തുടങ്ങാം.

നിക്ഷേപകര്‍ക്കുള്ള പരിരക്ഷ

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (DICGC) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. എന്നിരുന്നാലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയിലെ നിക്ഷേപത്തിന് നേരിയതോതിലെങ്കിലും റിസ്‌കുണ്ട്. ഇത് മറികടക്കാന്‍ DICGC പരിരക്ഷയുടെ പരിധിക്കുള്ളില്‍ വരുന്ന തുകയിലേക്ക് നിക്ഷേപം പരിമിതപ്പെടുത്താം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ മുതലും പലിശയും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും.

സ്വകാര്യമേഖലാ ബാങ്കുകള്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന പലിശ നല്‍കുന്നത് സ്വകാര്യമേഖലാ ബാങ്കുകളാണ്. ഈ വിഭാഗത്തില്‍ ആര്‍ബിഎല്‍ ബാങ്കാണ് 7.20% എന്ന നിരക്കുമായി മുന്നില്‍.

  • ആര്‍ബിഎല്‍ ബാങ്ക്: 7.20%
  • എസ്ബിഎം ബാങ്ക് ഇന്ത്യ: 7.10%
  • ബന്ധന്‍ ബാങ്ക്, യെസ് ബാങ്ക്, ഡിസിബി ബാങ്ക്: 7.00%
  • ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 6.90%
  • ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്: 6.60%
  • എച്ച്ഡിഎഫ്‌സി ബാങ്ക്: 6.45%

 

പലിശ(കാലാവധി 3 വര്‍ഷം)

ആക്സിസ് ബാങ്ക്

6.60%

ബന്ധൻ ബാങ്ക്

7.00%

സിറ്റി യൂണിയൻ ബാങ്ക്

6.65%

CSB ബാങ്ക്

5.75%

DBS ബാങ്ക്

6.40%

DCB ബാങ്ക്

7.00%

ഫെഡറൽ ബാങ്ക്

6.50%

എച്ച്ഡിഎഫ്സി ബാങ്ക്

6.45%

ഐസിഐസിഐ ബാങ്ക്

6.60%

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

6.75%

ഇൻഡസ്ഇൻഡ് ബാങ്ക്

6.90%

ജമ്മു & കാശ്മീർ ബാങ്ക്

6.65%

കരൂർ വൈശ്യ ബാങ്ക്

6.55%

കർണാടക ബാങ്ക്

6.15%

കൊട്ടക് മഹീന്ദ്ര ബാങ്ക്

6.40%

RBL ബാങ്ക്

7.20%

SBM ബാങ്ക് ഇന്ത്യ

7.10%

സൗത്ത് ഇന്ത്യൻ ബാങ്ക്

6.20%

തമിഴ്നാട് മർക്കന്റൈൽ ബാങ്ക്

6.60%

യെസ് ബാങ്ക്

7.00%

പൊതുമേഖല ബാങ്കുകള്‍

സുരക്ഷിതത്വത്തിനും വിശ്വാസ്യതയ്ക്കും എന്നും മുന്നിലാണ് പൊതുമേഖലാ ബാങ്കുകള്‍. ഈ വിഭാഗത്തിലെ ബാങ്കുകള്‍ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ 6% മുതല്‍ 6.60% വരെയാണ്.

  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: 6.60%
  • ബാങ്ക് ഓഫ് ബറോഡ: 6.50%
  • പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB): 6.40%
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI): 6.30%

 

പലിശ(കാലാവധി 3 വര്‍ഷം)

ബാങ്ക് ഓഫ് ബറോഡ

6.50%

ബാങ്ക് ഓഫ് ഇന്ത്യ

6.25%

ബാങ്ക് ഓഫ് മഹാരാഷ്ട്ര

6.20%

കാനറ ബാങ്ക്

6.25%

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

6.25%

ഇന്ത്യൻ ബാങ്ക്

6.25%

ഇന്ത്യൻ ഓവർസീസ് ബാങ്ക്

6.20%

പഞ്ചാബ് നാഷണൽ ബാങ്ക്

6.40%

പഞ്ചാബ് & സിന്ധ് ബാങ്ക്

6.00%

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

6.30%

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

6.60%

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കുളളതുപോലെ സ്വകാര്യ-പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തിനും അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഭാവിയില്‍ പലിശ നിരക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘ കാലയളവില്‍ സ്ഥിര നിക്ഷേപമിടാം. അതോടൊപ്പം വ്യത്യസ്ത കാലയളവില്‍ തുക വിഭജിച്ച് നിക്ഷേപം നടത്തുകയും ചെയ്യാം. അതായത് പത്ത് ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒറ്റ എഫ്ഡിയാക്കാതെ വ്യത്യസ്ത കാലയളവുകളില്‍ വിഭജിച്ച് നിക്ഷേപിക്കാം. സ്ഥിരമായി വരുമാനം നേടുന്നതിനും പണം ആവശ്യമായി വരുമ്പോള്‍ ഘട്ടംഘട്ടമായി തിരികെയെടുക്കുന്നതിനും ഈ രീതി ഉപകാരപ്പെടും.

ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതി ബാധ്യതയുണ്ടെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മൊത്തം വരുമാനത്തോടൊപ്പം പലിശ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. നിക്ഷേപം പിന്‍വലിച്ചാലും ഇല്ലെങ്കിലും ഓരോവര്‍ഷവും പലിശ കണക്കാക്കി വരുമാനത്തോടൊപ്പം ചേര്‍ത്ത് നികുതി അടക്കേണ്ടതുണ്ട്. ബാങ്കുകള്‍ സ്രോതസില്‍നിന്ന് നികുതി (10 ശതമാനം ടി.ഡി.എസ്)ഈടാക്കും.

മറ്റ് വരുമാനങ്ങളില്ലെങ്കില്‍ ഫോം 15 ജി അല്ലെങ്കില്‍ ഫോം 15 എച്ച് നല്‍കി ടിഡിഎസില്‍നിന്ന് ഒഴിവാകാന്‍ അവസരമുണ്ട്. ഓരോ സാമ്പത്തിക വര്‍ഷവും തുടക്കത്തില്‍തന്നെ ബാങ്കില്‍ ഫോം അതിനായി നല്‍കണം.

(ബാങ്കുകളുടെ വെബ്‌സൈറ്റില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണിത്. നേരിട്ട് അന്വേഷിച്ചശേഷം മാത്രം നിക്ഷേപം നടത്തുക).