ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs) സാധാരണയായി ബാങ്കുകളെ അപേക്ഷിച്ച് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കുന്ന ആദായത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കും. ഉദാഹരണത്തിന് അഞ്ച് വര്‍ഷ കാലയളവിലെ 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരു ശതമാനം അധിക പലിശ ലഭിച്ചാല്‍ 50,000 രൂപയാണ് കൂടുതല്‍ ലഭിക്കുക.

To advertise here,

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, സുന്ദരം ഹോം ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ വിലയിരുത്താം. 7.35 ശതമാനംവരെ പലിശയാണ് ഇവര്‍ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 25 മുതല്‍ 50 ബേസിസ് പോയിന്റ് വരെ അധിക പലിശയും ലഭിക്കും.

പലിശ താരതമ്യം ചെയ്യാം

സ്ഥിര നിക്ഷേപമിടുന്നതിനു മുമ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പലിശ താരതമ്യം ചെയ്യാം.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.7% മുതല്‍ 6.9% വരെയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കാല്‍ ശതമാനം അധിക പലിശ ലഭിക്കും.

കാലാവധി

പലിശ (%)

1 വർഷം

6.7%

15 മാസം

6.75%

18 മാസം

6.75%

2 വർഷം

6.8%

3 വർഷം

6.85%

5 വർഷം

6.9%

ബജാജ് ഫിനാന്‍സ് 

 ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയില്‍ 6.6% മുതല്‍ 6.95% വരെയാണ് ബജാജ് ഫിനാന്‍സ് നല്‍കുന്ന പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 35 ബേസിസ് പോയിന്റ് അധിക പലിശ ലഭിക്കും.

കാലാവധി

പലിശ (%)

12-14 മാസം

6.6%

15-23 മാസം

6.75%

24-60 മാസം

6.95%

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.85% മുതല്‍ 7.10% വരെയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കാല്‍ ശതമാനം അധിക പലിശ ലഭിക്കും.

കാലാവധി

പലിശ (%)

12-23 മാസം

6.85%

24-35 മാസം

7%

36-47 മാസം

7.10%

48-59 മാസം

7.10%

60 മാസം

7.10%

സുന്ദരം ഹോം ഫിനാന്‍സ്

12 മാസം മുതല്‍ 60 മാസം വരെയുള്ള കാലാവധിക്ക് 6.7% മുതല്‍ 7.15% വരെയാണ് സുന്ദരം ഹോം ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം കൂടുതല്‍ ലഭിക്കും.

കാലാവധി

പലിശ (%)

12 മാസം

6.7%

24 മാസം

7%

36 മാസം

7%

48 മാസം

7.15%

60 മാസം

7.15%

ശ്രീറാം ഫിനാന്‍സ്

12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.79% മുതല്‍ 7.35% വരെയാണ് ശ്രീറാം ഫിനാന്‍സ് നല്‍കുന്ന പലിശ.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം കൂടുതല്‍ ലഭിക്കും.

കാലാവധി

പലിശ (%)

12 മാസം

6.79%

15 മാസം

7.02%

18-23 മാസം

6.93%

24-35 മാസം

7.02%

36-60 മാസം

7.35%

നഷ്ടസാധ്യത

ബാങ്കുകളെ അപേക്ഷിച്ച് എന്‍ബിഎഫ്‌സികളിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ നഷ്ട സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. ഉയര്‍ന്ന റേറ്റിങ് ഉള്ള എന്‍ബിഎഫ്‌സികളില്‍ നിക്ഷേപിച്ചാല്‍ ഈ റിസ്‌ക് ഒരു പരിധിവരെ മറികടക്കാം. ക്രിസില്‍ ട്രിപ്പിള്‍ എ/ സ്റ്റേബിള്‍, ഐസിആര്‍എ ട്രിപ്പിള്‍ എ/ സ്റ്റേബിള്‍ പോലുള്ള ഉയര്‍ന്ന റേറ്റിങ് കൂടുതല്‍ സുരക്ഷിതവും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കും സൂചിപ്പിക്കുന്നു.