അഞ്ച് ബാങ്കുകളാണ് ജനുവരിയില്‍ എഫ്.ഡി പലിശ നിരക്കുകളിൽ മാറ്റം വരുത്തിയത്. ഈ ബാങ്കുകള്‍ വ്യത്യസ്ത കാലയളവില്‍ സ്ഥിരനിക്ഷേപത്തിന് നല്കുന്ന പലിശ അറിയാം.

റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വീണ്ടും കാൽ ശതമാനം കുറവ് വരുത്തിയതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ അതിന് ആനുപാതികമായി താഴ്ത്തി. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, തമിഴ്‌നാട് മർക്കന്റൈൽ ബാങ്ക്, ജന സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവ ഉൾപ്പടെ അഞ്ച് ബാങ്കുകൾ ജനുവരിയിൽ സ്ഥിര നിക്ഷേപ പലിശയിൽ മാറ്റം വരുത്തി.
2025ൽ മൊത്തം 1.25 ശതമാനമാണ് ആർബിഐ റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഉൾപ്പടെയുള്ളവ നേരത്തെതന്നെ എഫ്ഡി പലിശ കുറച്ചിരുന്നു.
ജനുവരിയിൽ പലിശ കുറച്ച ബാങ്കുകൾ
ജന സ്‌മോൾ ഫിനാൻസ് ബാങ്ക്
ജന സ്‌മോൾ ഫിനാൻസ് ബാങ്ക് ജനുവരി 10-ന് പലിശ നിരക്കുകളിൽ മാറ്റം വരുത്തി. മുതിർന്ന പൗരന്മാർക്ക് 8% വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
- പൊതുജനങ്ങൾക്ക്: 4.50% മുതൽ 7.77% വരെ.
- മുതിർന്ന പൗരന്മാർക്ക്: 4.50% മുതൽ 8.00% വരെ.
| കാലാവധി | സാധാരണ പലിശ നിരക്ക് (% ) | മുതിർന്ന പൗരന്മാർക്ക് (% ) |
|---|---|---|
| 7 ദിവസം – 14 ദിവസം | 4.50 | 4.50 |
| 15 ദിവസം – 60 ദിവസം | 5.25 | 5.25 |
| 61 ദിവസം – 90 ദിവസം | 5.25 | 5.25 |
| 91 ദിവസം – 120 ദിവസം | 5.77 | 5.77 |
| 121 ദിവസം – 180 ദിവസം | 6.00 | 6.00 |
| 181 ദിവസം – 270 ദിവസം | 6.50 | 7.00 |
| 271 ദിവസം – 365 ദിവസം | 7.00 | 7.50 |
| >1 വർഷം – 2 വർഷം (730 ദിവസം) | 7.25 | 7.75 |
| >2 വർഷം – 3 വർഷം (1095 ദിവസം) | 7.50 | 8.00 |
| >3 വർഷം – <5 വർഷം | 7.77 | 7.77 |
| 5 വർഷം (1825 ദിവസം) | 7.77 | 7.77 |
| >5 വർഷം – 10 വർഷം | 6.50 | 7.00 |
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ജനുവരി 5-ന് വിവിധ കാലാവധികളിലുള്ള എഫ്ഡി നിരക്കുകളിൽ മാറ്റം വരുത്തി. സൂപ്പർ സീനിയർ സിറ്റിസൺസിനായി പ്രത്യേക നിരക്കുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
- പൊതുജനങ്ങൾക്ക്: 3.50% മുതൽ 6.45% വരെ.
- മുതന്ന പൗരന്മാർക്ക്: 4.00% മുതൽ 7.00% വരെ.
- സൂപ്പർ സീനിയർ സിറ്റിസൺസിന്: 4.00% മുതൽ 7.05% വരെ.
444 ദിവസത്തെ 'സ്‌ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്‌കീം' പ്രകാരമാണ് ഉയർന്ന പലിശ നൽകുന്നത്.
| കാലാവധി | സാധാരണ പലിശ നിരക്ക് (%) | സീനിയർ സിറ്റിസൺ(%) | സൂപ്പർ സീനിയർ സിറ്റിസൺ(%) |
|---|---|---|---|
| 7 ദിവസം മുതൽ 14 ദിവസം വരെ | 3.50 | 4.00 | 4.00 |
| 15 ദിവസം മുതൽ 45 ദിവസം വരെ | 3.50 | 4.00 | 4.00 |
| 46 ദിവസം മുതൽ 90 ദിവസം വരെ | 5.00 | 5.50 | 5.50 |
| 91 ദിവസം മുതൽ 180 ദിവസം വരെ | 5.00 | 5.50 | 5.50 |
| 181 ദിവസം മുതൽ 210 ദിവസം വരെ | 5.50 | 6.00 | 6.00 |
| 211 ദിവസം മുതൽ 270 ദിവസം വരെ | 5.75 | 6.25 | 6.25 |
| 271 ദിവസവും അതിൽ കൂടുതലും 1 വർഷത്തിൽ താഴെയും | 6.00 | 6.50 | 6.50 |
| 1 വർഷം | 6.10 | 6.60 | 6.60 |
| 1 വർഷത്തിൽ കൂടുതൽ 400 ദിവസം വരെ | 6.25 | 6.75 | 6.85 |
| 400 ദിവസത്തിന് മുകളിൽ 2 വർഷം വരെ (444 ദിവസം ഒഴികെ) | 6.25 | 6.75 | 6.85 |
| 2 വർഷത്തിൽ കൂടുതൽ 3 വർഷം വരെ | 6.25 | 6.75 | 6.85 |
| 3 വർഷത്തിൽ കൂടുതൽ 5 വർഷം വരെ | 6.30 | 6.90 | 7.00 |
| 5 വർഷത്തിൽ കൂടുതൽ 10 വർഷം വരെ | 6.00 | 7.00 | 7.00 |
| 10 വർഷത്തിൽ കൂടുതൽ | 5.50 | 6.00 | 6.00 |
| ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം 444 ദിവസം | 6.45 | 6.95 | 7.05 |
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ജനുവരി ഏഴിനാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര പുതിയ എഫ്ഡി നിരക്കുകൾ പ്രഖ്യാപിച്ചത്.
- പൊതുജനങ്ങൾക്ക്: 2.6% മുതൽ 6.65% വരെ.
- മുതിർന്ന പൗരന്മാർക്ക്: 0.50% അധിക പലിശ.
- 400 ദിവസത്തെ പ്രത്യേക സ്‌കീമിലാണ് ഏറ്റവും ഉയർന്ന നിരക്കായ 6.65% വാഗ്ദാനം ചെയ്യുന്നത്.
- പ്രത്യേക സ്‌കീമുകളുടെ നിരക്കുകൾ ജനുവരി 8-ന് വീണ്ടും പരിഷ്‌കരിച്ചിരുന്നു.
| കാലാവധി / സ്കീം | ₹3 കോടിയിൽ താഴെ | മുതിർന്ന പൗരന്മാർ (+0.50%) |
|---|---|---|
| പ്രത്യേക സ്കീമുകൾ | ||
| 400 ദിവസം | 6.65 | 7.15 |
| 1777 ദിവസം (ഗ്രീൻ ഡെപ്പോസിറ്റ്) | 6.05 | 6.55 |
| റെഗുലർ സ്കീമുകൾ | ||
| 7–30 ദിവസം | 2.60 | 3.10 |
| 31–45 ദിവസം | 3.00 | 3.50 |
| 46–90 ദിവസം | 4.00 | 4.50 |
| 91–119 ദിവസം | 4.25 | 4.75 |
| 120–180 ദിവസം | 5.00 | 5.50 |
| 181–270 ദിവസം | 5.25 | 5.75 |
| 271–364 ദിവസം | 5.50 | 6.00 |
| 365 ദിവസം / ഒരു വർഷം | 6.20 | 6.70 |
| 1 വർഷത്തിൽ കൂടുതൽ 2 വർഷം വരെ | 6.15 | 6.65 |
| 2 വർഷത്തിൽ കൂടുതൽ 3 വർഷം വരെ | 5.25 | 5.75 |
| 3 വർഷത്തിൽ കൂടുതൽ 5 വർഷം വരെ | 5.00 | 5.50 |
| 5 വർഷത്തിൽ കൂടുതൽ | 5.25 | 5.75 |
കാനറ ബാങ്ക്
ജനുവരി അഞ്ചു മുതൽ പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിലായി.
- പൊതുജനങ്ങൾക്ക്: 3.00% മുതൽ 6.50% വരെ.
- മുതിർന്ന പൗരന്മാർക്ക്: 3.00% മുതൽ 7.00% വരെ.
| കാലാവധി | സാധാരണ പലിശ നിരക്ക് (%) | മുതിർന്ന പൗരന്മാർ (%) |
|---|---|---|
| 7 ദിവസം മുതൽ 45 ദിവസം വരെ | 3.00 | 3.00 |
| 46 ദിവസം മുതൽ 90 ദിവസം വരെ | 4.00 | 4.00 |
| 91 ദിവസം മുതൽ 179 ദിവസം വരെ | 4.25 | 4.25 |
| 180 ദിവസം മുതൽ 269 ദിവസം വരെ | 5.25 | 5.75 |
| 270 ദിവസം മുതൽ < 1 വർഷം വരെ | 5.50 | 6.00 |
| 1 വർഷം മുതൽ 1 വർഷം 3 മാസം വരെ (444 ദിവസം ഒഴികെ) | 6.25 | 6.75 |
| 444 ദിവസം | 6.45 | 6.95 |
| 555 ദിവസം | 6.50 | 7.00 |
| > 1 വർഷം 3 മാസം മുതൽ < 2 വർഷം വരെ (555 ദിവസം ഒഴികെ) | 6.25 | 6.75 |
| 2 വർഷം മുതൽ < 3 വർഷം വരെ | 6.25 | 6.75 |
| 3 വർഷം മുതൽ < 5 വർഷം വരെ | 6.25 | 6.75 |
| 5 വർഷം മുതൽ 10 വർഷം വരെ | 6.25 | 6.75 |
തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് (TMB)
തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ജനുവരി എട്ടിനാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയത്.
- പൊതുജനങ്ങൾക്ക്: 4.00% മുതൽ 7.10% വരെ.
- മുതിർന്ന പൗരന്മാർക്ക്: 4.00% മുതൽ 7.50% വരെ.
- TMB456 സ്‌പെഷ്യൽ ഡെപ്പോസിറ്റ് സ്‌കീം പ്രകാരം 456 ദിവസത്തെ നിക്ഷേപത്തിനാണ് ഉയർന്ന പലിശ നൽകുന്നത്.
| കാലാവധി | സാധാരണ പലിശ നിരക്ക് (%) | മുതിർന്ന പൗരന്മാർ (%) |
|---|---|---|
| 7–14 ദിവസം | 4.00 | 4.00 |
| 15–29 ദിവസം | 4.25 | 4.25 |
| 30–45 ദിവസം | 4.50 | 4.50 |
| 46–60 ദിവസം | 4.80 | 4.80 |
| 61–90 ദിവസം | 4.80 | 4.80 |
| 91–120 ദിവസം | 5.80 | 5.90 |
| 121–179 ദിവസം | 5.80 | 5.90 |
| 180–270 ദിവസം | 6.30 | 6.40 |
| 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ | 6.40 | 6.50 |
| 1 വർഷം | 6.80 | 6.90 |
| 1 വർഷത്തിൽ കൂടുതൽ 456 ദിവസത്തിൽ താഴെ | 6.80 | 6.90 |
| 456 ദിവസം (TMB456 സ്പെഷ്യൽ ഡെപ്പോസിറ്റ് സ്കീം) | 7.10 | 7.20 |
| 456 ദിവസത്തിൽ കൂടുതൽ 2 വർഷത്തിൽ താഴെ | 6.60 | 6.70 |
| 2 വർഷം മുതൽ 3 വർഷത്തിൽ താഴെ | 6.60 | 6.70 |
| 3 വർഷം മുതൽ 10 വർഷം വരെ | 6.60 | 6.70 |
സ്‌മോൾ ഫിനാൻസ് ബാങ്കുകളും (SFB) ഉയർന്ന പലിശയും
ഉയർന്ന നിരക്ക്: സ്‌മോൾ ഫിനാൻസ് ബാങ്കുകൾ പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ട്. ജന സ്‌മോൾ ഫിനാൻസ് ബാങ്കിന് പുറമെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, സ്ലൈസ് സ്‌മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയുൾപ്പെടെ പല എസ്എഫ്ബികളും മുതിർന്ന പൗരന്മാർക്ക് 8.10% വരെ പലിശ നൽകുന്നു.
നിക്ഷേപ സുരക്ഷ: എസ്എഫ്ബികളിലെ നിക്ഷേപങ്ങൾക്കും ആർബിഐയുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) സ്‌കീമിന് കീഴിൽ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
Published: 13 Jan 2026, 01:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented