പള്ളിക്കൽ : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിലായുള്ള മേലാരി തറവാട്ടുകാരുടെ കൂട്ടായ്മയുടെ ഏഴാമത് വാർഷിക കുടുംബസംഗമം പള്ളിക്കൽ ബസാർ കാവുംപടി എ.എൽ.പി. സ്കൂളിൽ നടന്നു.

To advertise here,

 

റിട്ട. എ.ഡി.എം. എം. ബാലകൃഷ്ണകുറുപ്പ് അധ്യക്ഷനായി. ഡോ. ഇ.കെ. സതീശ് മുഖ്യപ്രഭാഷണം നടത്തി. എ.പി. ശ്രീജിത്ത് നമ്പൂതിരി, പി. രാജമോഹനൻ, എം.പി. വിജയകുമാർ, കെ.പി. സുകുമാരൻ നായർ, എം. നിധീഷ്, പോലീസ് അസി. കമ്മിഷണർ എ. പ്രേംജിത്ത്, ഉണ്ണിക്കൃഷ്ണൻ, ഡോ. എം. നിഷിദ, എം. ശ്യാമള ദേവി, ജയൻ കപ്പേടത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു. ഭാരവാഹികൾ: എം. കാർത്ത്യായനി അമ്മ, എം. ബാലകൃഷ്ണകുറുപ്പ് (രക്ഷാ.), എം. ഗംഗാധര കുറുപ്പ് (പ്രസി.), ഇ.കെ. രവീന്ദ്രൻ (സെക്ര.), മോഹനൻ തലോത്ത് (ഖജാ.). മാതൃസമിതി ഭാരവാഹികൾ: ഉഷ മേലാരി (പ്രസി.), വനജ മേലാരി (സെക്ര.), ബിന്ദു മേലാരി (ഖജാ).