ഗുരുവായൂർ : സുരക്ഷയുടെ പേരിൽ വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച പോലീസ് എയ്ഡ്പോസ്റ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഗുരുവായൂർ പടിഞ്ഞാറേ നടപ്പന്തലിന്റെ കവാടത്തിലാണ് വഴിമുടക്കിയായി ക്യാബിൻ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കു പോകുന്നവരുടെ തിരക്കുള്ള സ്ഥലമാണിത്.
ഇടുങ്ങിയ നടപ്പാതയിലൂടെ വരുന്ന ഭക്തരും മറ്റു യാത്രക്കാരും നടപ്പന്തലിലേക്ക് ഇറങ്ങുന്നിടത്താണ് ഇതുള്ളത്. ഇറങ്ങുന്നിടം വീതിയില്ലാത്തതുകൊണ്ടും ക്യാബിനുള്ളതുകൊണ്ടും അപകടസാധ്യതയുണ്ട്. നിരവധിയാളുകൾ ഇവിടെ വീഴുന്നുമുണ്ട്. വീണാൽ ക്യാബിനിലാണ് തലയിടിക്കുന്നത്.
ക്ഷേത്രനടയിൽ സുരക്ഷ ശക്തമാക്കുന്നതിനുവേണ്ടിയാണ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചത്. പോലീസാണെങ്കിൽ ഇതുവരെ അത് ഉപയോഗിച്ചിട്ടുമില്ല. അതിനുസമീപത്താണ് ഡ്യൂട്ടിയുള്ള പോലീസുകാരൻ തോക്കുമായി നിൽക്കുന്നത്.
പടിഞ്ഞാറേനട ജങഷ്‌നിലുമുണ്ട് ഉപേക്ഷിക്കപ്പെട്ട എയ്ഡ് പോസ്റ്റ്. ഇതു മാറ്റണമെന്ന് നാട്ടുകാരും വ്യാപാരികളും പോലീസിനോട് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
Published: 05 Oct 2026, 01:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented