എടപ്പാൾ : പുള്ളുവൻപടി ബെവറേജസ് കോർപ്പറേഷന് എതിർവശത്തുള്ള മാണൂർ കായൽപ്രദേശത്തിലുൾപ്പെട്ട വയലിൽ തരംമാറ്റൽ നടക്കുന്നു.
സംസ്ഥാന പാതയോരത്ത് തരംമാറ്റിയ വയൽ പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിട്ടിട്ടും നടപ്പാകാതെ കിടക്കുമ്പോഴാണ് പ്രദേശത്തെ മറ്റൊരു വയലും മണ്ണിട്ട് നികത്തുന്നത്.
വയലിനോടുചേർന്ന് മുൻപ് സ്ഥലംവാങ്ങിയ ചിലർ അതിനുതാഴെയുള്ള വയലും വാങ്ങി പറമ്പിനോടുചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിലൊരാൾ വാങ്ങിയ പറമ്പിലുണ്ടായിരുന്ന പഴയ വീട് പൊളിച്ച് അവശിഷ്ടങ്ങൾ വയലിൽ നിക്ഷേപിച്ചാണ് തരംമാറ്റൽ ആരംഭിച്ചിട്ടുള്ളത്.
ആരുടെയും ശ്രദ്ധ പതിയാത്ത മേഖലയായതിനാൽ അവശിഷ്ടങ്ങൾ ഏറെക്കുറെ നിക്ഷേപിച്ച ശേഷമാണ് നാട്ടുകാർ വിവരമറിയുന്നത്.
യൂത്ത് കോൺഗ്രസ് നേതാവ് സുജീഷിന്റെ നേതൃത്വത്തിൽ കാലടി വില്ലേജ് ഓഫീസർക്ക് പരാതിനൽകിയതോടെ അവർ സ്ഥലത്തെത്തി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
നേരത്തേ ബെവറജസ് കോർപ്പറേഷൻ മദ്യശാലയ്ക്ക് സമീപം ഇത്തരത്തിൽ നടന്ന നികത്തൽ നിർത്തിവെക്കാൻ പറഞ്ഞിട്ടും നടപ്പാകാത്തതിനാൽ കളക്ടർ ഇടപെട്ട് പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിരുന്നു.
Published: 04 Oct 2026, 03:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented