ചാലക്കുടി : ചാലക്കുടിപ്പുഴയിൽ കൂടപ്പുഴ തടയണയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണംകൂടി. തടയണയുടെ ഷട്ടറുകൾ എല്ലാം തുറന്നുവെച്ചിരിക്കുകയാണ്. ഇതിലൂടെ നല്ല ഒഴുക്കിൽ വെള്ളം താഴേക്ക് പോകുന്നുണ്ട്. ഇതിനടുത്ത് തടയണയോട് ചേർന്നാണ് ആളുകൾ കുളിക്കുന്നത്. ഇങ്ങനെ കുളിക്കുന്നത് അപകട സാധ്യത കൂട്ടും.

To advertise here,

രണ്ടുദിവസം മഴ പെയ്തതിനാൽ പുഴയിൽ വെള്ളം കൂടിയിട്ടുണ്ട്. തടയണയുടെ ഷട്ടർ മാറ്റിയപ്പോൾ പൊഴിയിലൂടെ വീഴുന്ന വെള്ളത്തിന്റെ ഒഴുക്കും ശക്തമായി. കുളിക്കാനെത്തുന്നവർ ഏറെയും ദൂരെദിക്കിൽ നിന്നെത്തുന്നവരാണ്.

 

പല പ്രാവശ്യവും ഇവിടെ അപകടത്തിൽപ്പെട്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പുഴയിൽ ഇറങ്ങുന്നത് തടഞ്ഞ് മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മുന്നറിയിപ്പ് വകവെക്കാതെ ഇറങ്ങുകയും ചെയ്യുന്നു. ഇതുനിയന്ത്രിക്കുന്നതിന് തടയണ പരിസരത്ത് ആവശ്യമായ വൊളന്റിയർമാരെ നിയോഗിക്കാൻ അധികാരികൾ തയ്യാറാവണമെന്ന്‌ ആവശ്യമുണ്ട്‌.