തിരൂരങ്ങാടി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌ കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തിരൂരങ്ങാടി പൗരവാലി പ്രതിഷേധമാർച്ച് നടത്തി. മമ്പുറം പാലത്തിന് സമീപത്തുനിന്നാരംഭിച്ച മാർച്ച് കക്കാട്ട് സമാപിച്ചു. നൗഫൽ തടത്തിൽ, പി.ഒ. ഷമീം, പി.എം. ഹഖ്, അലിമോൻ തടത്തിൽ, എം.വി. ജാഫർ, കെ.പി. ജാബിർ, എൻ.എ. ഫായിസ് തുടങ്ങിയവർ നേതൃത്വംനൽകി.

To advertise here,

നൂറുപേർക്കെതിരേ കേസ്

തിരൂരങ്ങാടി : പ്രതിഷേധമാർച്ചിനിടെ കക്കാട്ട് ആറുവരി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയ 16 പേർക്കെതിരേയും കണ്ടാലറിയാവുന്ന നൂറുപേർക്കെതിരേയും തിരൂരങ്ങാടി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌ കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി പൗരസമിതി നടത്തിയ മാർച്ച് കക്കാട് എക്‌സിറ്റിലൂടെ ആറുവരിപ്പാതയിലേക്ക് പ്രവേശിച്ചതോടെ പോലീസ് തടഞ്ഞിരുന്നു. പോലീസും പ്രതിഷേധക്കാരും തർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് കക്കാട് മേൽപ്പാലത്തിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെയും പോലീസ് അടിച്ചോടിച്ചിരുന്നു. പ്രതിഷേധക്കാർ ആറുവരിപ്പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.