മലപ്പുറം : വലിയങ്ങാടിയിലെ ചരിത്രപ്രാധാന്യമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്‌ന്നു. 110 വർഷം പഴക്കമുള്ള കിണറാണ് ശനിയാഴ്‌ച 4.30-ന് ഇടിഞ്ഞത്.

To advertise here,

1916-ൽ ബ്രിട്ടിഷുകാർ നിർമിച്ച കിണറിന്റെ ആൾമറ അടക്കമുള്ള ഭാഗങ്ങളിൽ നേരത്തേ വിള്ളലുകൾ വീണിരുന്നു. താഴ്ഭാഗത്തും വിള്ളൽ വന്നതാകാം ഇടിയാനുള്ള കാരണമെന്നാണ് നിഗമനം. കിണർ ഇടിഞ്ഞുവീണതോടെ ഇതുപയോഗിക്കുന്ന നിരവധിപേരുടെ ശുദ്ധജലവും മുടങ്ങി.

അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വലിയങ്ങാടിക്കാർക്ക് വൈകാരികബന്ധമുള്ള ഒരിക്കലും വറ്റാത്ത കിണർ ഇനി പുനർനിർമിക്കേണ്ടിവരും. കിണർ ഇടിഞ്ഞുവീണ സ്ഥലം മലപ്പുറം നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, മറിയുമ്മ ശരീഫ്, വി.വി. മുസ്തഫ, സെലീന ജാസ്‌മിൻ, പ്രദേശവാസികളായ ഈസ്റ്റേൺ സലീം, പി.കെ. അബ്ദുൽഹക്കീം, ഫൈസൽ, ഷാമിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.