എരമംഗലം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന മാറഞ്ചേരി പരിച്ചകം സ്പെക്ട്രം ബഡ്സ് സ്പെഷ്യൽ സ്കൂളിന് പുതിയ വാഹനംകൈമാറി.

To advertise here,

ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ ചെലവിട്ടാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ യാത്രാസൗകര്യവും സുരക്ഷയും പരിഗണിച്ചുള്ള പുതിയ സ്കൂൾ വാഹനം വാങ്ങിയത്.

എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഫ്ലാഗ്ഓഫ് ഉദ്ഘാടനംചെയ്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് സാബിറ, ബ്ലോക്ക്‌ സ്ഥിരംസമിതി അധ്യക്ഷരായ സംഗീത രാജൻ, ഇ.കെ. ഇസ്മായിൽ, ഹസീബ് കോക്കൂർ, അംഗങ്ങളായ അശ്വതി, ഫാത്തിമ, അഡ്വ. നിയാസ്, മാറഞ്ചേരി പഞ്ചായത്തംഗം റജുല ഗഫൂർ, ബി.ഡി.ഒ. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.