ഒക്ടോബർ ആദ്യവാരം തുടങ്ങും

To advertise here,

മേലാറ്റൂർ : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കൃഷിഭൂമിയിൽ കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ കാട്ടുപന്നി നിർമാർജനയജ്ഞവുമായി മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത്.

പദ്ധതിയുടെ മുന്നോടിയായി ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും മൃഗഡോക്ടറും സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംയുക്തമായി ഷൂട്ടർമാരെയും കർഷകരെയും വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് തീരുമാനം.

അടുത്തമാസം ആദ്യവാരം മുതൽ ഷൂട്ടർമാരെ വരുത്തി പന്നികളെ വെടിവെച്ചുകൊല്ലും. കൊന്നൊടുക്കുന്ന പന്നികളെ അനുയോജ്യമായ സ്ഥലം കണ്ടെത്തി സംസ്കരിക്കാനും തീരുമാനിച്ചു. കാട്ടുപന്നിശല്യംമൂലം കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും സാമ്പത്തികനഷ്ടത്തെക്കുറിച്ചും ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. കരുവാരക്കുണ്ട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി.പി. ദിലീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. റംസീനാ മുജീബ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ. അജിത്ത് പ്രസാദ്, പി. ഹിഷാം, വി.ഇ. ശശിധരൻ, ബി. മുസമ്മിൽഖാൻ, കൃഷി ഓഫീസർ ഐശ്വര്യ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.