തൃത്താല : മഴ കുറഞ്ഞതോടെ തൃത്താല വെള്ളിയാങ്കല്ല് െറഗുലേറ്ററിൽ ജലസംഭരണം പൂർണതോതിലേക്ക്. 27 ഷട്ടറുകളിൽ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം പൂർണമായും താഴ്ത്തി. മധ്യഭാഗത്തെ മൂന്നു ഷട്ടറുകളിൽ ചെറിയ തോതിൽ മാത്രമാണ് താഴേക്ക് വെള്ളമൊഴുക്കി വിടുന്നത്. നിലവിൽ രണ്ടര മീറ്ററാണ് തടയണയിലെ ജലനിരപ്പ്. മുൻപ് കനത്ത മഴയെത്തുടർന്ന് െറഗുലേറ്ററിന്റെ ഭൂരിഭാഗം ഷട്ടറുകളും ഉയർത്തി വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. നിലവിൽ മഴയുടെ ശക്തി കുറയുകയും പുഴയിലെ ഒഴുക്ക് സാധാരണ നിലയിലാവുകയും ചെയ്തതോടെയാണ് ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കാൻ ആരംഭിച്ചത്. നിലവിൽ പട്ടാമ്പി പഴയ കടവ് വരെയുള്ള ഭാഗത്ത് ജലനിരപ്പുണ്ട്.
11 പ്രധാന കുടിവെള്ളപദ്ധതികളും തൃശ്ശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നു നഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജലവിതരണ പദ്ധതിയും ജലസേചന പദ്ധതികളും വെള്ളിയാങ്കല്ല് െറഗുലേറ്ററിന് കീഴിലുണ്ട്. തൃത്താല മേഖലയിലെ തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിലേക്കും പാവറട്ടി കുടിവെള്ളപദ്ധതിയിൽനിന്നും വിതരണം നടത്തുന്നുണ്ട്.
തൃശ്ശൂർ ജില്ലയിലെ പാവറട്ടി പദ്ധതിക്ക് കീഴിൽ 15,000ത്തിലേറെ ഗുണഭോക്താക്കളുണ്ട്. പാവറട്ടി പദ്ധതിയുടെ പ്രവർത്തനത്തിന് മാത്രം ദിവസവും 40 ദശലക്ഷം ലിറ്റർ വെള്ളം വേണം. ഇതുകൊണ്ടാണ് ഷട്ടറുകൾ നേരത്തെ തന്നെ താഴ്ത്തി ജലസംഭരണം തുടങ്ങിയത്. കുടിവെള്ള വിതരണവും ജലസേചനപദ്ധതികൾക്കുള്ള വിതരണവും കാര്യക്ഷമമായി തുടരാനാണ് ഷട്ടറുകൾ താഴ്ത്തിയിട്ടുള്ളതെന്ന് വെള്ളിയാങ്കല്ല് െറഗുലേറ്റർ അസി. എൻജിനിയർ വി.എച്ച്. ഹരിത പറഞ്ഞു.
വെള്ളിയാങ്കല്ല് െറഗുലേറ്ററിന്റെ പാർശ്വഭിത്തി പുനർനിർമാണവും സജീവമായിട്ടുണ്ട്. യജ്ഞേശ്വരം ക്ഷേത്രക്കടവ് ഭാഗത്താണ് നിലവിൽ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
Published: 25 Sept 2026, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented