കാളികാവ് : പഞ്ചായത്തിലെ ആദ്യ വനിതാ കർഷകക്കൂട്ടായ്മയ്ക്ക് പുളിയങ്കല്ലിൽ തുടക്കമായി. കൃഷിയിലൂടെ വനിതകളെ സ്വയംപര്യാപ്തരാക്കുകയും കൂടുതൽ സ്ത്രീകളെ കൃഷിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് ഇരുപതാം വാർഡിൽ സഫ വുമൺ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പാണ് പ്രവർത്തനം ആരംഭിച്ചത്.

To advertise here,

20 വനിതകളാണ് കൂട്ടായ്മയിലുള്ളത്.

കാളികാവ് കൃഷിഭവന്റെ പരിധിയിൽ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപവത്കരിച്ചത്.

പദ്ധതിയുടെ ഭാഗമായി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിച്ച തുക ഉപയോഗിച്ച് മൺ ചട്ടികൾ, വിവിധയിനം തൈകൾ, പോട്ടിങ് മിശ്രിതം, കിഴങ്ങുവർഗ വിളകളുടെ വിത്തുകൾ എന്നിവ അംഗങ്ങൾക്ക് വിതരണംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ. രമാ രാജൻ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം എം. ജിംഷാദ് അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ വി.എം. ഷമീർ പദ്ധതി വിശദീകരിച്ചു. സഫ വുമൺ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ.പി. ഷൈലജ, പ്രസിഡന്റ് എം. റഷീദ എന്നിവർ സംസാരിച്ചു.