മഞ്ചേരി : മഞ്ചേരിയിൽ നടക്കുന്ന സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 'മലബാർ കലാപത്തിന്റെ ചരിത്രവും സാമൂഹിക-രാഷ്‌ട്രീയ പശ്ചാത്തലവും പുതിയ കാലത്തിന്റെ വായനയിലൂടെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കെ. സെയ്താലിക്കുട്ടി സ്‌ക്വയറിൽ നടന്ന സെമിനാർ പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനംചെയ്തു. അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷനായി. ഡോ. പി.പി. അബ്ദുൽറസാഖ്, അഡ്വ. ടി.കെ. ഹംസ, പി. രാധാകൃഷ്ണൻ, കെ.കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്‌കീം വർക്കർമാരുടെ കലാപരിപാടികളും അരങ്ങേറി. 19, 20 തീയതികളിലാണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച ജോർജ് കെ. ആന്റണി നഗറിൽ സമ്മേളനം നടക്കുന്നത്.
ഇന്ന് തെരുവരങ്ങും ചിത്രംവരയും
സമ്മേളനത്തിന്റെ ഭാഗമായി കവിതയും പാട്ടും ചിത്രകലയും സമരബോധത്തിന്റെ സർഗാത്മക ആവിഷ്‌കാരങ്ങളാക്കിയുള്ള തെരുവരങ്ങ് ബുധനാഴ്‌ച മഞ്ചേരി കെ. സെയ്താലിക്കുട്ടി സ്‌ക്വയറിൽ നടക്കും.
കവി ആലങ്കോട് ലീലാകൃഷ്ണൻ വൈകീട്ട് അഞ്ചിന് ഉദ്ഘാടനംചെയ്യും.
സാമ്രാജ്യത്വവിരുദ്ധ കാൻവാസ് ചിത്രംവരയും നടക്കും. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പൽ കെ. നാരായണൻകുട്ടി ചിത്രംവര ഉദ്ഘാടനംചെയ്യും. കാൻവാസിൽ നിറങ്ങളിലൂടെ സാമ്രാജ്യത്വവിരുദ്ധ ആശയങ്ങളും തൊഴിലാളി-ജനകീയ പോരാട്ടങ്ങളുടെ പ്രതീകങ്ങളും ആവിഷ്‌കരിക്കുന്നതാണ് പരിപാടി.
സമ്മേളനത്തോടനുബഡിച്ചു നടത്തിയ സാഹിത്യരചനാ മത്സരങ്ങളിലെ വിജയികളായ വിനോദ് മങ്കട, എം.ആർ. അനൂപ്, സി. ദേവൻ, വി. അജയ്‌കുമാർ, സി. അബ്ദുസലീം എന്നിവർക്ക് 19-ന് സമ്മേളന നഗരിയിൽ സമ്മാനം വിതരണംചെയ്യും.
Published: 16 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented