തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2022-ലെ കടമ്മനിട്ട സാഹിത്യപുരസ്‌കാരത്തിന് ഹരിതാ സാവിത്രി അര്‍ഹയായി. എഴുത്തുകാരിയുടെ, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സിന്‍' എന്ന നോവലാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. 

To advertise here,

75,000 രൂപയും വെങ്കലശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈബ്രറി കൗണ്‍സിലിന്റെ വിവിധ പുരസ്‌കാരങ്ങളോടൊപ്പം ഈ പുരസ്‌കാരവും വിതരണംചെയ്യും.