സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കനേഡിയൻ എഴുത്തുകാരി ആൻ കഴ്സനാണ് പുരസ്കാരം.  സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യവുമായി രസകരമായ സംവാദത്തിലേർപ്പെട്ടുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്ത ആൻ കഴ്‌സന്റെ ധീരവും നൂതനവുമായ കൃതികൾക്കു മുന്നിൽ 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കുന്നു.- സ്വീഡിഷ് അക്കാദമിയുടെ പ്രൗഢഗംഭീരമായ നൊബേൽ സമ്മാനപ്രഖ്യാപനവേദി ഇത്തവണ കാനഡയ്ക്ക് നൽകിയത് അഭിമാനനിമിഷം.

To advertise here,

കവി, പണ്ഡിത, വിവർത്തക, ക്ലാസിസിസ്റ്റ്, പ്രൊഫസർ, ഉപന്യാസക… തുടങ്ങി കനേഡിയൻ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് എഴുപത്തിയാറുകാരിയായ ആൻ പട്രീഷ്യ കഴ്‌സൺ. ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രൊഡക്ട് എന്ന് സമകാലികർ തമാശയോടെ വിശേഷിപ്പിക്കുന്ന ആൻ കഴ്‌സൺ ലോകക്ലാസിക്കുകളും താരതമ്യപഠനവും സർഗാത്മകസാഹിത്യവുമായി അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ സാന്നിധ്യമറിയിച്ചു കൊണ്ടേയിരിക്കുന്നു.

ഇരുപതിലധികം പുസ്തകങ്ങൾ എഴുതി. കനേഡിയൻ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചുകൊണ്ട് സർക്കാർ മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.